25 April 2024 Thursday

കുട്ടികളുടെ നഗ്നചിത്രം ഇന്റർനെറ്റിലൂടെ പ്രചരിപ്പിച്ച വെള്ളാര്‍ക്കാട് സ്വദേശി അറസ്റ്റിൽ.

ckmnews


കുന്നംകുളം:കുട്ടികളുടെ നഗ്നചിത്രം ഇന്റർനെറ്റിലൂടെ കാണുന്നവരേയും പ്രചരിപ്പിക്കുന്നവരേയും പിടികൂടുന്നതിനായി കേരളാ പോലീസ് സംസ്ഥാനവ്യാപകമായി  ഓപ്പറേഷൻ പി. ഹണ്ട് എന്ന പേരിൽ റെയ്ഡ് നടത്തി.തൃശൂർ സിറ്റിപോലീസ് എരുമപ്പെട്ടി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കെ.കെ.ഭൂപേഷിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ വെള്ളറക്കാട് എടക്കളത്തൂർ വീട്ടിൽ സാൻജോ ജെയിസ് (22) ആണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ ഇൻഫർമേഷൻ ടെക്നോളജി ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. ഇയാൾ കുട്ടികളുടെ നഗ്നചിത്രങ്ങൾ ഇന്റർനെറ്റ് വഴി ഡൌൺലോഡ് ചെയ്ത് ശേഖരിച്ചുവെക്കുന്നതും പ്രചരിപ്പിക്കുന്നതും പോലീസ് സൈബർസെൽ വിഭാഗം നിരീക്ഷിച്ചു വരികയായിരുന്നു.

 കുട്ടികളുടെ നഗ്നചിത്രങ്ങളും വീഡിയോകളും ഫോട്ടോകളുമടങ്ങിയ ടാബ് ലെറ്റ് ഇയാളിൽ നിന്നും പോലീസ് പിടിച്ചെടുത്തു.പ്രായപൂർത്തിയാകാത്ത കുട്ടികളുടെ നഗ്നചിത്രങ്ങൾ ഡൌൺലോഡ് ചെയ്യുന്നതും, സൂക്ഷിക്കുന്നതും, കാണുന്നതും, പ്രചരിപ്പിക്കുന്നതും അഞ്ചു വർഷം വരെ കഠിനതടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്. ഇത്തരക്കാരെ സൈബർസെൽ വിഭാഗം നിരീക്ഷിച്ചു വരുന്നുണ്ട്. കുട്ടികൾക്കെതിരായ ലൈഗികാതിക്രമങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ നിരീക്ഷണം ഇനിയും ശക്തമാക്കും.പ്രതിയെ പിടികൂടിയ സംഘത്തിൽ ഇൻസ്പെക്ടർ കെ.കെ. ഭൂപേഷ്, സബ് ഇൻസ്പെക്ടർ സി. ആർ. രാജീവ്, അസി. സബ് ഇൻസ്പെക്ടർ സുധീഷ്, സി.പി.ഒ മാരായ സുജു, ജംഷീന സൈബർസെൽ സി.പി.ഒ ധനിൽദാസ് എന്നിവരാണുണ്ടായിരുന്നത്.