19 April 2024 Friday

ഓപ്പറേഷന്‍ പി ഹണ്ട്:വെളിയങ്കോട് സ്വദേശി ഉള്‍പ്പടെ 47പേര്‍ അറസ്റ്റില്‍.

ckmnews


പൊന്നാനി:കുട്ടികളുടെ നഗ്നചിത്രങ്ങളും, വീഡിയോകളും കാണുകയും, സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയും ചെയ്യുന്നവരെ പിടികൂടാൻ തുടങ്ങിയ ഓപറേഷൻ പി ഹണ്ട് വഴി സംസ്ഥാനത്താകെ 89 കേസുകളാണ് രജിസ്റ്റര്‍ ചെയ്‍തത്.കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ നവമാധ്യമങ്ങൾ വഴി പ്രചരിക്കുന്നുണ്ടെന്ന വിവരം കേരളാ പൊലീസിന്‍റെ സൈബർ ഡോമിന് നേരത്തെ ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ കുറച്ച് നാളുകളായി പ്രതികളെ പിടികൂടാനുള്ള അന്വേഷണം നടത്തി വരികയായിരുന്നു.കേരളത്തില്‍ ഇതുമായി ബന്ധപ്പെട്ട് കേന്ദ്രങ്ങളുണ്ടെന്ന് പൊലീസ് കണ്ടെത്തി.പൊന്നാനി സ്റ്റേഷന്‍ പരിധിയിലെ വെളിയങ്കോട് സ്വദേശി  23വയസ്സുകാരനെയാണ് അറസ്റ്റ് ചെയ്തത്.ഇത്തരത്തില്‍ കുട്ടികളുടെ വീഡിയോകള്‍ കാണുകയും, ഡൗണ്‍ലോഡ് ചെയ്ത് മൊബൈലില്‍ സൂക്ഷിക്കുകയും, വാട്സാപ്പിലും, ടെലിഗ്രാമിലും ഗ്രൂപ്പുകളുണ്ടാക്കി പ്രചരിപ്പിക്കുകയും ചെയ്യുന്നു എന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് പോലീസ് വീട്ടിലെത്തി നടത്തിയ പരിശോധനയിലാണ് കുട്ടികളുടെ ഫോട്ടോകളും വീഡിയോകളുമടങ്ങുന്ന മൊബൈല്‍ കണ്ടെത്തിയത്.