29 March 2024 Friday

ശാരീരിക അസ്വസ്ഥതയെ തുടർന്ന് ചികിത്സയിൽ കഴിഞ്ഞ കല്ലുർമ്മ തരിയത്ത് സ്വദേശിയായ യുവാവ് മരിച്ചു

ckmnews

ശാരീരിക അസ്വസ്ഥതയെ തുടർന്ന് ചികിത്സയിൽ കഴിഞ്ഞ കല്ലുർമ്മ തരിയത്ത് സ്വദേശിയായ യുവാവ് മരിച്ചു


ചങ്ങരംകുളം:അമിത രക്തസ്രാവത്തെ തുടർന്ന് ചികിത്സയിൽ കഴിഞ്ഞ കല്ലുർമ്മ തരിയത്ത് സ്വദേശിയായ യുവാവ് മരിച്ചു.കല്ലുർമ്മ തരിയത്ത് താമസിച്ചിരുന്ന എരഞ്ഞിപ്പുറത്ത് ജാബിർ(32) ആണ് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ മരിച്ചത്.ഏതാനും ദിവസം മുമ്പ് ശാരീരിക അസ്വസ്ഥതയെ തുടർന്ന് ആശുപത്രിയിൽ എത്തിച്ച ജാബിർ അതിതീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.മുസ്ലിംലീഗ് നേതാവ് ഇപി ഏനുവാണ് പിതാവ്.മാതാവ് നസീമ.

ഭാര്യ മുനീറ.ജസ്ന,ജുബൈരിയ എന്നിവർ സഹോദരങ്ങളാണ്.