28 March 2024 Thursday

ഭാരതീയ ജനതാ പാർട്ടി പൊന്നാനി മുനിസിപ്പൽ ഏരിയകളുടെ സംയുക്ത നേതൃ കൺവെൻഷൻ നടത്തി

ckmnews

ഭാരതീയ ജനതാ പാർട്ടി പൊന്നാനി മുനിസിപ്പൽ ഏരിയകളുടെ സംയുക്ത നേതൃ കൺവെൻഷൻ നടത്തി


പൊന്നാനി : ഭാരതീയ ജനതാ പാർട്ടി പൊന്നാനി മുനിസിപ്പൽ ഏരിയകളുടെ സംയുക്ത നേതൃ കൺവെൻഷൻ ചെറുവായ്ക്കര ദയാനന്ദ വിദ്യാമന്ദിറിൽ സംസ്ഥാന സെക്രട്ടറി എ നാഗേഷ് ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡണ്ട് കെ ഗിരീഷ് കുമാർ അധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡണ്ട് രാജീവ് കല്ലംമുക്ക് , കർഷക മോർച്ച സംസ്ഥാന ഉപാദ്ധ്യക്ഷൻ ചക്കൂത്ത് രവീന്ദ്രൻ,പാലക്കാട് മേഖല സെക്രട്ടറി സുധീഷ് മേനാത്ത് പറമ്പിൽ എന്നിവർ സംസാരിച്ചു.യോഗത്തിൽ മണ്ഡലം ജനറൽ സെക്രട്ടറി ഇജി ഗണേശൻ സ്വാഗതവും കൺവെൻഷന്റെ ഇൻചാർജറും മണ്ഡലം ട്രഷററുമായ ഷാജി കളരിക്കൽ നന്ദിയും പറഞ്ഞു.കൺവെൻഷനിൽ ഓരോ ബൂത്തിൽ നിന്നും ബൂത്ത് ഇൻചാർജർമാർ , ബൂത്ത് പ്രസിഡണ്ട് , ജനറൽ സെക്രട്ടറിമാർ, ബൂത്ത് കൺവീനർ, കോ- കൺവീനർമാർ എന്നിവർ സംബന്ധിച്ചു.