19 April 2024 Friday

ചങ്ങരംകുളത്ത് രാഷ്ട്രീയ അക്രമങ്ങൾ തുടരുന്നു , സിപിഎം പ്രതിഷേധ പ്രകടനത്തിനിടെ കോണ്‍ഗ്രസ്സ് കൊടിമരം തകര്‍ത്തു

ckmnews


ചങ്ങരംകുളം:കെഎസ് യു പ്രവര്‍ത്തകര്‍ പാര്‍ട്ടി ഓഫീസിന് കല്ലെറിഞ്ഞ സംഭവത്തില്‍ പ്രതിഷേധിച്ച് ചങ്ങരംകുളത്ത് സിപിഎം നടത്തിയ പ്രതിഷേധ പ്രകടനത്തിനെ അക്രമം.ചങ്ങരംകുളം ഹൈവേ ജംഗ്ഷനില്‍ സ്ഥിതി ചെയ്തിരുന്ന കോണ്‍ഗ്രസ്സ് കൊടിമരം പ്രവര്‍ത്തകര്‍ തകര്‍ത്തു.കൂടുതല്‍ പോലീസും നേതാക്കളും ഇടപെട്ട് കൂടുതല്‍ അക്രമങ്ങള്‍ ഒഴിവാക്കുകയായിരുന്നു.രണ്ട് ദിവസമായി പ്രദേശത്ത് സംഘര്‍ഷാവസ്ഥ തുടരുന്ന സാഹചര്യത്തില്‍ ചങ്ങരംകുളത്ത് പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.