29 March 2024 Friday

സംസ്ഥാന സർക്കാർ കുടിശ്ശിക തീർക്കുന്നില്ലെന്ന പരാതിയുമായി പാലിയേക്കര ടോൾ പ്ലാസ കമ്പനി

ckmnews

സംസ്ഥാന സർക്കാർ കുടിശ്ശിക തീർക്കുന്നില്ലെന്ന പരാതിയുമായി പാലിയേക്കര ടോൾ പ്ലാസ കമ്പനി


തൃശ്ശൂർ:ഒൻപത് വർഷത്തിനിടെ 228 കോടി കുടിശ്ശിക നൽകാനുണ്ട്. സംസ്ഥാന സർക്കാർ കുടിശ്ശിക തീർക്കുന്നില്ലെന്ന പരാതിയുമായി പാലിയേക്കര ടോൾ പ്ലാസ കമ്പനി.കുടിശ്ശിക 228 കോടി രൂപയെങ്കിൽ വിവിഐപികളുടെ സൗജന്യയാത്രയുടെയും കെഎസ്ആർടിയുടെയും ടോൾ തുകയിൽ ഇതുവരെ ലഭിച്ചത് 7 കോടി മാത്രമാണെന്ന് ടോൾ കമ്പനി അധികൃതർ.2012 ഫെബ്രുവരി മുതലാണ് പാലിയേക്കര ടോൾ പ്ലാസയുടെ 10 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്നവർക്ക് ടോൾ പ്ലാസയിലൂടെ സർക്കാർ സൗജന്യപാസ് അനുവദിച്ചത്.ഈയിനത്തിൽ സർക്കാരിൽ നിന്ന് ടോൾ കമ്പനിയ്‌ക്ക് 2013 ൽ മൂന്നര കോടി രൂപ കിട്ടി.അതിനുശേഷം സംസ്ഥാന സർക്കാർ ഒന്നും നൽകിയിട്ടില്ല. ഇപ്പോൾ കുടിശ്ശിക 132 കോടി ആയിരിക്കുകയാണ്. കെഎസ്ആർടിസിയുടെ ടോൾ തുകയിൽ കിട്ടാനുളളത് 96 കോടി രൂപയും