19 April 2024 Friday

ചങ്ങരംകുളത്ത് കെ എസ് യു പ്രതിഷേധ പ്രകടനത്തിനിടെ അക്രമം , സിപിഎം ഓഫീസിന് നേരെ കല്ലേറ്

ckmnews


ചങ്ങരംകുളം:ചങ്ങരംകുളത്ത് കെ എസ് യു പ്രതിഷേധ പ്രകടനത്തിനിടെ അക്രമം.സിപിഎം ഓഫീസിന് നേരെ കെഎസ് യു പ്രവര്‍ത്തകര്‍ നടത്തിയ കല്ലേറില്‍ പാര്‍ട്ടി ഓഫീസിന്റെ ചില്ലുകള്‍ തകര്‍ന്നു.പ്രകടനമായെത്തിയ പ്രവര്‍ത്തകര്‍ ഹൈവേ ജംഗ്ഷനില്‍ സിപിഎം കൊടിമരവും നശിപ്പിച്ചു.ഏറെ നേരം സംഘര്‍ഷാവസ്ഥ തുടര്‍ന്നെങ്കിലും പോലീസെത്തി പ്രവര്‍ത്തകരെ വിരട്ടി ഓടിക്കുകയായിരുന്നു.കഴിഞ്ഞ ദിവസം കെഎസ് യു ജില്ലാ സെക്രട്ടറിയെ സിപിഎം പ്രവര്‍ത്തകര്‍ മര്‍ദ്ധിച്ചതില്‍ പ്രതിഷേധിച്ച് നടന്ന പ്രകടത്തിനിടെയാണ് അക്രമങ്ങള്‍ അരങ്ങേറിയത്