20 April 2024 Saturday

വാഹനാപകടം; കാറും ട്രക്കും കൂട്ടിയിടിച്ച് 9 മരണം

ckmnews

ആന്ധ്രാപ്രദേശിലെ അനന്തപൂർ ജില്ലയിൽ ഉണ്ടായ വാഹനാപകടത്തിൽ 9 പേർ കൊല്ലപ്പെട്ടു. മരിച്ചവരിൽ ആറ് സ്ത്രീകളും രണ്ട് കുട്ടികളും ഉൾപ്പെടുന്നു. ഇവർ സഞ്ചരിച്ചിരുന്ന കാർ എതിർ ദിശയിൽ വന്ന ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അനന്തപൂർ-ബെല്ലാരി ഹൈവേയിൽ വിടപനക്കൽ ബ്ലോക്കിലെ കടലാപ്പള്ളി ഗ്രാമത്തിലാണ് സംഭവം.