18 April 2024 Thursday

നിരത്തുകളിലെ നിയമലംഘനങ്ങൾ ഇനി ക്യാമറ പിടിക്കും:പ്രധാന പാതയോരങ്ങളിൽ ക്യാമറകൾ സ്ഥാപിച്ചു

ckmnews

നിരത്തുകളിലെ നിയമലംഘനങ്ങൾ ഇനി ക്യാമറ പിടിക്കും:പ്രധാന പാതയോരങ്ങളിൽ

ക്യാമറകൾ സ്ഥാപിച്ചു 


എടപ്പാൾ:പാതയോരങ്ങളിലെ നിയമലംഘനങ്ങൾ ഇനി പോലിസ് കാത്തുനിന്ന് പിടിക്കില്ല.വിവിധ കുറ്റകൃത്യങ്ങൾ ഒരുമി

കണ്ടെത്തി നോട്ടീസടച്ച് പിഴയീടാക്കാനായി ജില്ലയിലെ പ്രധാ

ന പാതകളിൽ പുത്തൻ ക്യാമറകൾ സ്ഥാപിച്ചുകഴിഞ്ഞു.ഇതിൽ പലതും പ്രവർത്തനവും തുടങ്ങിക്കഴിഞ്ഞു. മലപ്പുറം തൃശ്ശൂർ ജില്ലാതിർത്തിയായ കടവല്ലൂർ മുതൽ കോഴിക്കോട് ജില്ലാ അതിർത്തികളിലാണ്

ക്യാമറകളടങ്ങുന്ന സംവിധാനം

ആദ്യ പ്രവർത്തനം തുടങ്ങിയത്.തൃശൂർ മലപ്പുറം ജില്ലാ അതിർത്തിയായ 

കടവല്ലൂരിലായിരുന്നു ആദ്യം ക്യാമറ സ്ഥാപിച്ചത്.കാലങ്ങളായി വാഹനങ്ങളുടെ അമിതവേഗം

കണ്ടെത്താനുള്ള ക്യാമറകളാണ് ഈ പാതയോരങ്ങളിൽ

സ്ഥാപിച്ചിരുന്നത്.നിശ്ചയിച്ചതിൽ കൂടുതൽ വേഗത്തിൽ 

വാഹനങ്ങൾ ക്യാമറയുടെ

താഴെ റോഡിൽ സ്ഥാപിച്ചിട്ടുള്ള സെൻസറി

ലൂടെ പോയാൽ ക്യാമറ പ്രവർത്തിക്കും.വാഹനത്തിന്റെ നമ്പർ

പ്ലോടക്കമുള്ളവയുടെ ചിത്രം മലപ്പുറത്തെ കൺട്രോം

മിലെത്തിക്കുകയും ചെയ്യും. അതുപരിശോധിച്ച് ഉടമയ്ക്ക് നോട്ടിസയച്ച് പിഴയീടാക്കുകയാണ് പതിവ്. ഇനി അമിതവേഗം മാത്രമല്ല മറ്റ് നിയമലംഘനങ്ങളും ക്യാമറവഴി പിടികൂടാനാണ് നീക്കം. ഒരേ സമയം 8 ക്യാമറകളാണ് പ്രവർത്തിക്കുന്നത്.മലപ്പുറം പോലീസ് മേധാവി നിയന്ത്രിക്കുന്ന കൺട്രോൾ റൂമിലെത്തുന്ന ചിത്രങ്ങൾ നോക്കി നിയമലംഘനം കണ്ടെത്തി

ഉടമകക്ക് നോട്ടീസ് അയച്ച് അടുത്തുള്ള പോലീസ് സ്റ്റേഷനിൽ പിഴ

യടപ്പിക്കും. തിരൂർ ഡിവൈ.എസ്.പി. നോഡൽ ഓഫീസറായുള്ള

സംഘമാണ് ഇത് നിയന്ത്രിക്കുക.പോലീസ് സ്റ്റേഷനുകളിൽ പണത്തിനു പകരം ക്രെഡിറ്റ് കാർഡുകളുപയോഗിച്ച്

പിഴയടക്കാനുള്ള സംവിധാനവും ഇതോടൊപ്പം നിലവിൽവരും.അമിത വേഗം,ഡ്രൈവറുടെ മുഖം,ഹെൽമറ്റ് ഇല്ലാത്ത യാത്ര,നമ്പർ പ്ലേറ്റ് ഇല്ലാത്തത്

വാഹനത്തിലെ

നിയമവിരുദ്ധ മാറ്റം എന്നിവയെല്ലാം കണ്ടെത്താനാകും.ചങ്ങരംകുളം,വളാഞ്ചേരി ,പെരിന്തൽണ്ണ, പരപ്പനങ്ങാടി, അരിക്കോട്, മേലാറ്റൂർ, വഴിക്കടവ്, കൊണ്ടോട്ടി, തേഞ്ഞിപ്പലം എന്നി സ്റ്റേഷൻ പരിധികളിൽ ആണ് ക്യാമറ സ്ഥാപിച്ചിരിക്കുന്നത്.ചങ്ങരംകുളം പൊലിസ് സ്റ്റേഷൻ പരിധിയിൽ മലപ്പുറം പാലക്കാട് ജില്ലാ അതിർത്തിയിലെ നീലിയാട്ടിലും , വഴിക്കടവ് സ്റ്റേഷൻ പരിധിയിലെയും ക്യാമറകൾ മാത്രമാണ് ഇനി പണികൾ പൂർത്തിയാകാൻ ഉള്ളത്. മറ്റ് ക്യാമറകൾ എല്ലാം തന്നെ പ്രവർത്തനം തുടങ്ങി.