16 April 2024 Tuesday

വാട്ട്സപ്പ് ഗ്രൂപ്പുകളില്‍ കുട്ടികളുളെ അശ്ളീല വീഡിയോ:സംസ്ഥാനത്ത് പോലീസ് പരിശോധന ശക്തമാക്കി

ckmnews

വാട്ട്സപ്പ് ഗ്രൂപ്പുകളില്‍ കുട്ടികളുളെ അശ്ളീല വീഡിയോ:സംസ്ഥാനത്ത് പോലീസ് പരിശോധന ശക്തമാക്കി


വട്ടംകുളം മൂതൂരില്‍ യുവാവിന്റെ മൊബൈല്‍ പിടിച്ചെടുത്തു


എടപ്പാള്‍:വാട്ട്സപ്പ് ഗ്രൂപ്പുകളുണ്ടാക്കി കുട്ടികളുളെ അശ്ളീല വീഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍  സംസ്ഥാനത്ത് മുഴുവന്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലും പോലീസ് പരിശോധന ശക്തമാക്കി.ചങ്ങരംകുളം പോലീസ് സ്റ്റേഷന്‍ പരിതിയില്‍ വട്ടംകുളം മൂതൂരില്‍ നടന്ന പരിശോധനയില്‍ ഇത്തരത്തില്‍  അശ്ളീല വീഡിയോ സൂക്ഷിച്ച മൊബൈല്‍ ചങ്ങരംകുളം പോലീസ് പിടിച്ചെടുത്തു.മൊബൈലില്‍ നിന്ന് ഇത്തരം വീഡിയോകള്‍ പോലീസ് കണ്ടെടുത്തത് കൊണ്ടാണ് പരിശോധനക്കായി മൊബൈല്‍ പിടിച്ചെടുത്തത്.വിവിധ പേരുകളില്‍ വാട്ട്സപ്പിലും,ടെലിഗ്രാമിലും ഗ്രൂപ്പുകളുണ്ടാക്കി കുട്ടികളുടെ അശ്ളീല വീഡിയോകള്‍ കാണുകയും സൂക്ഷിച്ച് ഷെയര്‍ ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നുവെന്ന സൈബര്‍ പോലീസിന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന മുഴുവന്‍ സ്റ്റേഷന്‍ അതിര്‍ത്തിയിലും പോലീസ് പരിശോധന തുടങ്ങിയത്.ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം ചങ്ങരംകുളം സിഐ ബഷീര്‍ ചിറക്കലിന്റെ നേതൃത്വത്തില്‍ എഎസ്ഐ മാരായ ശ്രീലേഷ്,ഷിജിമോന്‍,എസ് സിപിഒ സൂചന എന്നിവര്‍ നടത്തിയ പരിശോധനയിലാണ് മൊബൈല്‍ പിടിച്ചെടുത്തത്.പ്രായപൂര്‍ത്തിയാവാത്ത കുട്ടികളുടെ അശ്ളീല വീഡിയോ കൈവശം വെക്കുന്നതും കാണുന്നതും പ്രചരിപ്പിക്കുന്നതും 5 വര്‍ഷം വരെ തടവും പത്ത് ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണ്.കുറ്റകൃത്യം തെളിഞ്ഞാന്‍ ഇത്തരക്കാര്‍ വലിയ ശിക്ഷാനടപടികള്‍ നേരിടേണ്ടി വരുമെന്ന് ഉദ്ധ്യോഗസ്ഥര്‍ പറഞ്ഞു.റെയിഡില്‍ പിടിച്ചെടുത്ത മൊബൈല്‍ പൊന്നാനി സ്റ്റേഷന്‍ അതിര്‍ത്തിയില്‍ ആയത് കൊണ്ട് സംഭവത്തില്‍ പൊന്നാനി പോലീസ് കേസെടുത്ത് തുടരന്യേഷണം നടത്തുമെന്ന് സിഐ ബഷീര്‍ ചിറക്കല്‍ പറഞ്ഞു