19 April 2024 Friday

മാസ്ക് നിർമാണത്തിലൂടെ ഏറെ കാലത്തെ സ്വപ്നമായ സൈക്കിൾ സ്വന്തമാക്കി ചിയ്യാനൂർ സ്വദേശിയായ വിദ്യാർത്ഥി

ckmnews

മാസ്ക് നിർമാണത്തിലൂടെ ഏറെ കാലത്തെ സ്വപ്നമായ സൈക്കിൾ സ്വന്തമാക്കി ചിയ്യാനൂർ സ്വദേശിയായ വിദ്യാർത്ഥി


ചങ്ങരംകുളം:കൊറോണ കാലത്തെ മാസ്ക് നിർമാണത്തിലൂടെ വിദ്യാർത്ഥി തന്റെ ഏറെ കാലത്തെ സ്വപ്നമായ സൈക്കിൾ സ്വന്തമാക്കി.

ആലംകോട് പഞ്ചായത്തിലെ ചിയ്യാനൂർ സ്വദേശിയായ നിഹാൽ അഹമ്മദാണ് തുണി മാസ്ക് തയ്ച്ചുവിറ്റ്  കിട്ടിയ പണം സ്വരൂപിച്ചു സ്വന്തമായി സൈക്കിൾ വാങ്ങിയത്.കൊറോണ യുടെ തുടക്കത്തിൽ തൊഴിൽ സ്ഥാപനങ്ങൾ അടച്ചിടേണ്ടി വന്നപ്പോൾ ടൈലറായ നിഹാലിന്റെ പിതാവ് വീട്ടിലിരുന്നു മാസ്ക് തയ്ച്ചു വിറ്റിരുന്നു.

മാസ്ക് തൈക്കുന്നത് നോക്കി പഠിച്ചാണ് സ്വന്തമായി തുണി മുറിച്ചു മാസ്ക്  തൈക്കാൻ തുടങ്ങിയത്.നിഹാലിന്റെ   മാസ്കുകൾ കൊള്ളാമെന്നു കണ്ടപ്പോൾ അവന്റെ പിതാവ് നിഹാലിനു വേണ്ടി ഒരു തയ്യൽ മിഷീൻ ഒരുക്കി കൊടുക്കുകയായിരുന്നു.കഴിഞ്ഞഒന്നര വർഷമായി  മാസ്ക് നിർമിച് ലഭിക്കുന്ന പണം സ്വരൂപിച്ചു വെച്ചാണ് നിഹാൽ കഴിഞ്ഞ ദിവസം സൈക്കിൾ വാങ്ങിയത്.സ്വന്തമായി പണമുണ്ടാക്കി തന്റെ സ്വപ്നമായ സൈക്കിൾ സ്വന്തമാക്കിയ അഭിമാന നിമിഷത്തിലാണ് നിഹാൽ.ചിയ്യാനൂർ വെളുതേടത്ത് പറമ്പിൽ അബ്ദുൽഖാദർ -ഷമീറ ദാമ്പതികളുടെ മകനായ നിഹാൽ പെരുമുക്ക് ബി ടി എം യു പി സ്കൂൾ ആറാം ക്ലാസ് വിദ്യാർത്ഥിയാണ്.