28 March 2024 Thursday

അണ്ടര്‍-19 ലോകകപ്പ് ചാമ്പ്യന്‍മാരായി ഇന്ത്യ; അഞ്ചാം കിരീടം

ckmnews

അണ്ടര്‍-19 ലോകകപ്പ് ചാമ്പ്യന്‍മാരായി ഇന്ത്യ; അഞ്ചാം കിരീടം


 അണ്ടർ-19 ക്രിക്കറ്റ് ലോകകപ്പ് ചാമ്പ്യൻമാരായി ഇന്ത്യ. ഫൈനലിൽ ഇംഗ്ലണ്ടിനെ നാല് വിക്കറ്റിന് തോൽപ്പിച്ചാണ് ഇന്ത്യൻ കൗമാരപ്പട കിരീടം സ്വന്തമാക്കിയത്. ഇംഗ്ലണ്ട് ഉയർത്തിയ 190 റൺസ് വിജയലക്ഷ്യം ആറ് വിക്കറ്റ് നഷ്ടത്തിൽ 14 പന്തുകൾ ബാക്കിനിൽക്കെയാണ് ഇന്ത്യ മറികടന്നത്.

ഇന്ത്യയുടെ അഞ്ചാം അണ്ടർ-19 ലോകകപ്പ് കിരീട നേട്ടമാണിത്. ഇതിനുമുമ്പ് 2000, 2008, 2012, 2018 വർഷങ്ങളിലെ ലോകകിരീടവും ഇന്ത്യയ്ക്കായിരുന്നു,


പ്രതിസന്ധി ഘട്ടത്തിൽ കളിയുടെ നിയന്ത്രണം ഏറ്റെടുത്ത് അർധ സെഞ്ച്വറി നേടിയ ഷെയിക്ക് റഷീദിന്റെയും (84 പന്തിൽ 50 റൺസ്) നിഷാന്ത് സിന്തുവിന്റെയും (54 പന്തിൽ പുറത്താകെ 50 റൺസ്) മികച്ച പ്രകടനമാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. ആദ്യം ബോളുകൊണ്ടും പിന്നീട് ബാറ്റ് വീശിയും നിറഞ്ഞാടിയ രാജ് ബവയുടെ പ്രകടനവും ഇന്ത്യൻ വിജയത്തിൽ നിർണായകമായി. കളിയിലെ താരമായ രാജ് ബാവ അഞ്ചു വിക്കറ്റും 35 റൺസും ഇന്ത്യൻ സ്കോർ ബോർഡിൽ ചേർത്തു.

അവസാന ഘട്ടത്തിലെ സമ്മർദ്ദം കാറ്റിൽപറത്തി അടുത്തടുത്ത പന്തുകളിൽ രണ്ട് സിക്സർ പയിച്ച് ദിനേശ് ബനയാണ് ഇന്ത്യയുടെ വിജയറൺ കുറിച്ചത്. സ്കോർ: ഇംഗ്ലണ്ട്-189/10 (44.5 ഓവർ), ഇന്ത്യ- 195/6 (47.4 ഓവർ).