28 March 2024 Thursday

നന്നംമുക്ക് സിൽവർ സ്റ്റാർ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്പോർട്സ് മീറ്റ് സംഘടിപ്പിച്ചു

ckmnews

നന്നംമുക്ക് സിൽവർ സ്റ്റാർ  ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ  സ്പോർട്സ് മീറ്റ്  സംഘടിപ്പിച്ചു 


ചങ്ങരംകുളം:നന്നംമുക്ക്  സിൽവർ സ്റ്റാർ  ക്ലബ്ബിന്റെ  സിൽവർ ജൂബിലി  ആഘോഷങ്ങളുടെ  ഭാഗമായി  കുട്ടികളുടെ  സ്പോർട്സ്  സ്വപ്നങ്ങൾക്ക് ചിറകേകി  കൊണ്ട്  സ്പോർട്സ്  മീറ്റ്  സംഘടിപ്പിച്ചു.ക്ലബ്ബ് ട്രെഷറർ ഹർഷദ് സ്വാഗതം  പറഞ്ഞു. പ്രസിഡന്റ്‌  വിഎം സിദ്ധിഖ് അധ്യക്ഷനായ  പരിപാടി വിഎം  അബ്ദുസലാം ഉത്ഘാടനം  ചെയ്തു.തുടർന്ന്  കുട്ടികൾക്കുള്ള  ഫുട്ബോൾ ക്രിക്കറ്റ്‌  ബാറ്റ്  തുടങ്ങിയവ ക്ലബ്ബിന്റെ  മുഖ്യ രക്ഷാധികാരി  മുഹമ്മദലി  വിതരണം ചെയ്തു.കുട്ടികൾക്കുള്ള  പുതിയ ജെയ്‌സി സിൽവർ സ്റ്റാർ ജിസിസി പ്രതിനിധി റിഷാദ് നിർവഹിച്ചു.മീറ്റിൽ നിന്നും ഫുട്‌ബോൾ  ക്യാപ്റ്റനായി ജാസി വിഎ ക്രിക്കറ്റ്‌  ക്യാപ്റ്റനായി  അമീർ സ്പോർട്സ്  ക്യാപ്റ്റനായി മുസ്താഖ്  എന്നിവരെ വി തിരഞ്ഞെടുത്തു.കുട്ടികളെ നാല്  ടീമായി  തിരിച്ചു  കൊണ്ട്  ലീഗ് മത്സരവും വിജയികൾക്ക്  സമ്മാനവും  നൽകി.കെഎം നൗഷാദ്  നന്ദി പറഞ്ഞു