25 April 2024 Thursday

പൊന്നാനിയിൽ കലോത്സവത്തിനിടെ 15 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച് വീഡിയോ എടുത്ത് ഭീഷണിപ്പെടുത്തിയ കേസിൽ യുവാവ് പിടിയിൽ

ckmnews

പൊന്നാനിയിൽ കലോത്സവത്തിനിടെ 15 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച് വീഡിയോ എടുത്ത് ഭീഷണിപ്പെടുത്തിയ  കേസിൽ യുവാവ് പിടിയിൽ



പൊന്നാനി:പൊന്നാനിയിൽ കലോത്സവത്തിനിടെ 15 കാരിയെ പീഡിപ്പിക്കാൻ ശ്രമം നടത്തുകയും സംഭവത്തിന്റെ വീഡിയോ മൊബൈലിൽ ചിത്രീകരിച്ച്  ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ യുവാവ് പിടിയിൽ.പൊന്നാനി സ്വദേശി മൂസാന്റെ പുരക്കൽ നൗഫൽ(29)നെയാണ് പൊന്നാനി സിഐ വിനോദ് വലിയാട്ടൂരിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.ഒന്നര വർഷം മുമ്പാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.പ്രദേശത്തെ സ്വകാര്യ സ്കൂളിലെ കലോത്സവം കഴിഞ്ഞ് മുഖം കഴുകാനായി ബാത്ത് റൂമിൽ കയറിയ വിദ്യാർത്ഥിയെ ഒളിഞ്ഞിരുന്ന പ്രതി മുഖം പൊത്തിപ്പിടിച്ച് ബലം പ്രയോഗിച്ച് വസ്ത്രം അഴിക്കുകയും പീഡന ശ്രമം നടത്തുകയും ആയിരുന്നു.ഇതിനിടെ മൊബൈൽ കേമറ വഴി ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു.സംഭവത്തിനിടെ ഓടി രക്ഷപ്പെട്ട പെൺകുട്ടി അപമാനഭയം മൂലം പോലീസിന് പരാതി നൽകിയിരുന്നില്ല.ഒന്നര വർഷത്തിന് ശേഷം പെൺകുട്ടിയുടെ മൊബൈൽ നമ്പർ സംഘടിപ്പിച്ച പ്രതി പഴയ ദൃശ്യങ്ങൾ പെൺകുട്ടിക്ക് അയച്ച് കൊടുക്കുകയും സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും  ചെയ്തതോടെ പെൺകുട്ടി മാനസികമായി തളരുകയായിരുന്നു.കൗൺസിലിങിന് വിദേയമാക്കിയതോടെയാണ് സംഭവം പുറത്തറിയുന്നത്.തുടർന്ന് പൊന്നാനി പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.പോക്സോ വകുപ്പുകൾ ചുമത്തി അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ പൊന്നാനി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജറാക്കി റിമാന്റ് ചെയ്തു.എസ് സി പി ഒ അഷറഫ്,മനോജ്,സിപിഒ മാരായ വിനീഷ്,ഷൈൻ,വനിതാ പോലീസുകാരായ രജനി,പ്രിയ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.