29 March 2024 Friday

വെളിയംകോട് കുടുംബക്ഷേത്രം കുത്തി തുറന്ന് ഭഗവതിയുടെ ആഭരങ്ങളും പൂജാസാധനങ്ങളും കവർന്ന പ്രതി പൊന്നാനി പോലീസിന്റെ പിടിയിൽ

ckmnews

വെളിയംകോട് കുടുംബക്ഷേത്രം കുത്തി തുറന്ന് ഭഗവതിയുടെ ആഭരങ്ങളും പൂജാസാധനങ്ങളും കവർന്ന പ്രതി പൊന്നാനി  പോലീസിന്റെ പിടിയിൽ


പൊന്നാനി:വെളിയംകോട് കുടുംബക്ഷേത്രം കുത്തി തുറന്ന് ഭഗവതിയുടെ ആഭരങ്ങളും പൂജാസാധനങ്ങളും കവർന്ന പ്രതി പൊന്നാനി  പോലീസിന്റെ പിടിയിലായി.

വെളിയംകോട് സ്വദേശിയായ കടിയാരകത്ത് കാക്കത്തറയിൽ അനീഷ് എന്ന മുഹമ്മദ് അനീഷ്(39)നെയാണ് പൊന്നാനി സിഐ വിനോദ് വലിയാട്ടൂരിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.വ്യാഴാഴ്ചയാണ് വെളിയംകോട് കരുവടി കുടുംബ ക്ഷേത്രത്തിൽ മോഷണം നടന്നത്.ഭഗവതിയുടെ തിളമ്പ്,ഉടവാൾ,പൂർണ്ണമായും വെള്ളിയിൽ നിർമിച്ച ത്രിശൂലം,സ്വർണ്ണമാല അടക്കമുള്ള ക്ഷേത്രകർമ്മങ്ങൾക്കുള്ള വിലപിടിപ്പുള്ള വസ്തുക്കൾ ആണ് മോഷണം പോയത്.

പ്രദേശത്തെ മതമൈത്രിക്ക് പോലും ഭീഷണിയായേക്കാവുന്ന കേസിൽ വിനോദ് വലിയാട്ടൂരിന്റെ നേതൃത്വത്തിൽ പ്രത്യേക അന്യേഷണ സംഘം നടത്തിയ അവസരോചിതമായ ഇടപെടലിലൂടെ പ്രദേശത്തെ നാട്ടുകാരുടെ കൂടെ സഹകരണത്തോടെയാണ് പ്രതിയെ വലയിലാക്കിയത്.പ്രതി ക്ഷേത്രത്തിൽ നിന്ന് കവർന്ന മുഴുവൻ സ്വർണ്ണമാല അടക്കമുള്ള സാധനങ്ങൾ വീടിന് സമീപത്തെ ഒഴിഞ്ഞ പറമ്പിൽ കുഴിച്ചിട്ട നിലയിൽ  പോലീസ് കണ്ടെടുത്തു.ഏതാനും മാസം മുമ്പ് പൊന്നാനി ബിയ്യത്ത് പോസ്റ്റോഫീസ് കുത്തി തുറന്ന് മോഷണം നടത്തിയത് ഇയാളാണെന്ന് പ്രതി സമ്മതിച്ചിട്ടുണ്ട്.പ്രദേശത്ത് നടന്ന മറ്റു മോഷണങ്ങളിൽ ഇയാൾക്ക് പങ്കാളിത്വമുണ്ടോ എന്ന് അന്വേഷിക്കുമെന്നും സിഐ പറഞ്ഞു.പൊന്നാനി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജറാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.എസ് സി പി ഒ അഷറഫ്,സിപിഒ വിനീഷ്,ഡബ്ളിയു സിപിഒ മാരായ പ്രിയ,രജനി,ഷൈൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്