13 August 2020 Thursday

ചേറ്റുവയില്‍ യുവതിയും കുഞ്ഞും പുഴയില്‍ ചാടി അമ്മയുടെ മൃതദേഹം കണ്ടെത്തി മരിച്ചത് ചങ്ങരംകുളത്ത് ലോട്ടറി വില്‍പന നടത്തിവന്ന രജിനി

ckmnews

ചേറ്റുവയില്‍ യുവതിയും കുഞ്ഞും പുഴയില്‍ ചാടി അമ്മയുടെ മൃതദേഹം കണ്ടെത്തി


മരിച്ചത് ചങ്ങരംകുളത്ത് ലോട്ടറി വില്‍പന നടത്തിവന്ന രജിനി


കുന്നംകുളം:ചേറ്റുവയില്‍  യുവതിയും കുഞ്ഞും പുഴയില്‍ ചാടി അമ്മയുടെ മൃതദേഹം കണ്ടെത്തി.എരുമപ്പെട്ടി നെല്ലുവായ് മുരിങ്ങത്തേരി വീട്ടില്‍ രജിനിയുടെ (44) മൃതദേഹമാണ് കണ്ടെത്തിയത്.മകള്‍ ശ്രീഭദ്രയ്ക്ക് വേണ്ടി പോലീസ് തിരച്ചില്‍ തുടരുകയാണ്.വൈകീട്ട് 4 മണിയോടെ ഇവര്‍ പുഴയിലിറങ്ങി ആത്മഹത്യാശ്രമം നടത്തുകയായിരുന്നുവെന്നാണ് സൂചന.പുഴയരികില്‍ ചെരിപ്പും, ബാഗും, മൊബൈല്‍ ഫോണും കണ്ടതോടെയാണ് നാട്ടുകാര്‍ പോലീസിനെ വിവരമറിയിച്ചത്.പിന്നീട് നാട്ടുകാരും, കോസ്റ്റല്‍ പോലീസും, ഫയര്‍ഫോഴ്‌സും ചേര്‍ന്ന് തിരച്ചില്‍ തുടങ്ങി. ഏഴ് മണിയോടെ അടിതിരുത്തിയില്‍ വെച്ചാണ് രജിനിയുടെ മൃതദേഹം കണ്ടെത്തിയത്.നിര്‍ത്തിയിട്ടിരുന്ന വഞ്ചികള്‍ക്കിടയിൽ കുടുങ്ങിയ നിലയിലായിരുന്നു ജഡം.മകള്‍ എരുമപ്പെട്ടി ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളിലെ 9-ാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി ശ്രീഭദ്രയ്ക്ക് വേണ്ടി തിരച്ചില്‍ തുടരുകയാണ്.ഇന്ന് ഉച്ചയോടെ രജിനി മകളുടെ ക്ലാസ്സ് ടീച്ചറെ വിളിച്ച് ആത്മഹത്യ സംബന്ധിച്ച് സൂചന നല്‍കിയിരുന്നു. അധ്യാപിക ഈ വിവരം പ്രധാനധ്യാപകന്‍ വഴി എരുമപ്പെട്ടി പോലീസില്‍ അറിയിച്ചു.പോലീസ് കുട്ടിയുടെ വീട് കണ്ടെത്തി കുന്നംകുളം പോലീസ് വഴി മൊബൈല്‍ ഫോണ്‍ സിഗ്നല്‍ പിന്തുടര്‍ന്ന് ഇവര്‍ ചേറ്റുവയിലുണ്ടെന്ന് കണ്ടെത്തി.പോലീസ് അവിടെയെത്തുമ്പോഴേക്കും നാട്ടുകാരുടെ നേതൃത്വത്തില്‍ തിരച്ചില്‍ ആരംഭിച്ചിരുന്നു.എരുമപ്പെട്ടി നെല്ലുവായ് സ്വദേശിനിയാണെങ്കിലും ഇവര്‍ ഇപ്പോള്‍ തിപ്പിലശ്ശേരിയില്‍ വാടകവീട്ടിലാണ് താമസം.കുറച്ച് കാലമായി ചങ്ങരംകുളത്ത് ലോട്ടറി വില്‍പന നടത്തി വരികയായിരുന്നു മരിച്ച രജിനി.കുടുംബപ്രശ്‌നങ്ങളാണ് ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് സൂചന.പോലീസ് ഇക്കാര്യങ്ങളെ കുറിച്ച് അന്വേഷിക്കുന്നുണ്ട്.

ckmnews