19 April 2024 Friday

സ്നേഹ കലാസമിതിയുടെ ആഭിമുഖ്യത്തിൽ പുസ്തകപ്രകാശനവും ആലങ്കോട് ലീലാകൃഷ്ണനെ ആദരിക്കലും തിങ്കളാഴ്ച നടക്കും

ckmnews



ചങ്ങരംകുളം:ചെറവല്ലൂർ  സ്നേഹ കലാസമിതിയുടെ ആഭിമുഖ്യത്തിൽ  പുസ്തകപ്രകാശനവും ആലങ്കോട് ലീലാകൃഷ്ണനെ ആദരിക്കലും തിങ്കളാഴ്ച്ച നടക്കും. ചെറവല്ലൂർ മദ്രസ  ഓഡിറ്റോറിയത്തിൽ 3.30 ന് നടക്കുന്ന ചടങ്ങിൽ പി സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും. എഴുത്ത് ജീവിതത്തിൽ 50 വർഷം പൂർത്തിയാകുന്ന സാഹിത്യകാരൻ ആലങ്കോട് ലീലാകൃഷ്ണന് സ്നേഹയുടെ ആദരവ് പ്രസിഡന്റ് റസാക്ക് അരിക്കാട് സമർപ്പിക്കും.സ്നേഹ കലാസമിതി പ്രവർത്തകൻ  റഫീഖ് ചെറവല്ലൂരിന്റെ പാഠം മുതൽ പ്രവാസം വരെ എന്ന കവിത സമാഹാരം ആലങ്കോട് ലീലാകൃഷ്ണൻ പ്രകാശനം നിർവഹിക്കും. പഞ്ചായത്ത്‌ അംഗങ്ങളായ അഷറഫ് എം, അക്ബർ, സാഹിത്യ പബ്ലിക്കേഷൻസ്‌ എംഡി സുദീപ് തെക്കേപ്പാട്ട്, എഴുത്തുകാരൻ പള്ളിയിൽ മണികണ്ഠൻ, ഷീജാദാസ്, ഫൈസൽ ബാവ ആമയം, പിഎ അഹമ്മദ്‌ മാസ്റ്റർ, കെ.രാമദാസ്, റെജി തലേക്കര, ഇബ്രാഹിം പാലക്കൽ, എം.ജയദാസ്, പി. പ്രകാശൻ തുടങ്ങിയവർ പങ്കെടുക്കും.