28 March 2024 Thursday

ദാറുസ്സലാം ഇംഗ്ലീഷ് സ്കൂളിൽ ലഹരി വിരുദ്ധ വെബിനാർ സംഘടിപ്പിച്ചു.

ckmnews

ദാറുസ്സലാം ഇംഗ്ലീഷ്  സ്കൂളിൽ ലഹരി വിരുദ്ധ വെബിനാർ സംഘടിപ്പിച്ചു. 


ചങ്ങരംകുളം  ദാറുസ്സലാം  ഇംഗ്ലീഷ് സ്കൂളിൽ അന്താരാഷ്ട്ര  ലഹരിവിരുദ്ധ  ദിനം  സമുചിതമായി ആചരിച്ചു. സ്കൂളിലെ  സയൻസ്  ക്ലബ്ബിന്റെ  ആഭിമുഖ്യത്തിൽ 

ഗൂഗിൾ  മീറ്റിലൂടെ സംഘടിപ്പിച്ച  വെബിനാറിൽ അധ്യാപകരായ  ശ്രീ  സുകേഷ്. സി. വി, ഷംന. കെ. എസ്. എന്നിവർ മധ്യസ്ഥത വഹിച്ചു. 'ജീവിതം  തന്നെയാണ്  ലഹരി ' എന്ന  സന്ദേശം സദസ്സിനു  പകർന്നുകൊടുത്തുകൊണ്ട് എക്സൈസ്  വകുപ്പിലെ മുൻ  പ്രിവന്റീവ്  ഓഫീസർ  ആയിരുന്ന ശ്രീ. ജാഫർ. കെ. പ്രസ്തുത  പരിപാടി  ഉത്ഘാടനം  ചെയ്തു. സ്കൂളിൽ  പുതുതായി  രൂപീകരിച്ച എസ്. പി. ജി. യൂണിറ്റിന്റെ  ഔപചാരികമായ ഉത്ഘാടനവും  തദവസരത്തിൽ  നിർവഹിക്കപ്പെട്ടു. പ്രശസ്ത  അർബുദ രോഗചികിത്സ വിദഗ്ദനായ ഡോക്ടർ  സൗരവ്  രാധാകൃഷ്ണൻ നടത്തിയ  ബോധവൽക്കരണക്ലാസ്  എല്ലാവരുടെയും  ശ്രദ്ധയാകർഷിച്ചു. ലഹരിയുടെ  ദൂഷ്യവശങ്ങളെ പറ്റി സ്കൂൾ  പ്രിൻസിപ്പൽ  ശ്രീമതി  ശ്രീജ . എം. ആർ  സദസ്സിനെ  ബോധ്യപ്പെടുത്തി. തുടർന്ന്      പത്താം തരം  വിദ്യാർത്ഥിയായ റസിൻ ഹമീദ്  ചൊല്ലിക്കൊടുത്ത ലഹരിവിരുദ്ധ  പ്രതിജ്ഞ എല്ലാവരും  ഏറ്റു ചൊല്ലി. ആറാം തരം  വിദ്യാർത്ഥിയായ  നൈമ കാത്തൂൺ, ഏഴാം  തരം  വിദ്യാർത്ഥിയായ നബീൽ  എന്നിവരുടെ  അഭിപ്രായപ്രകടങ്ങൾക്കു  ശേഷം വിദ്യാർത്ഥികൾ  തയ്യാറാക്കിയ  പോസ്റ്റർ പ്രദര്ശനവും  നടത്തി. ഈ  പരിപാടി  തികച്ചും  വ്യത്യസ്തമായ  ഒരു  അനുഭവമായിരുന്നെന്ന്  പി  ടി  എ  പ്രസിഡന്റ്‌  ശ്രീ. മുസ്തഫ  മാട്ടം  അഭിപ്രായപ്പെട്ടു.