19 April 2024 Friday

കരുത്താണ് ആദർശം കരുതലാണ് കുടുംമ്പം കാമ്പയിൻ സംസ്ഥാന തല ഉദ്ഘാടനം നടത്തി

ckmnews

കരുത്താണ് ആദർശം കരുതലാണ് കുടുംമ്പം 

കാമ്പയിൻ സംസ്ഥാന തല ഉദ്ഘാടനം നടത്തി


ലിബറലിസ ജീർണതകളെ ചെറുക്കുക എന്ന ലക്ഷ്യത്തിൽ കരുത്താണ് ആദർശം, കരുതലാണ് കുടുംമ്പം കമ്പയിൻ സംസ്ഥാന തല ഉദ്ഘാടനം കെ.എൻ.എം മർക്കസുദ്ദഅവ സംസ്ഥാനസ്ക്രട്ടറി സി.പി. ഉമർ സുല്ലമി ഉൽഘാടനം ചെയ്തു.കെ.പി.അബ്ദുറഹ്മാൻസുല്ലമിഅദ്ധ്യക്ഷതവഹിച്ചു.അബ്ദു റഷീദ് ഉഗ്രപുരം, എം.ടി. മനാഫ് മാസ്റ്റർ,ഫൈസൽ നന്മണ്ട, ഡോ:അൻവർ സാദത്ത്,സി.പി.അബ്ദുസമദ്, റാഫിദ ചങ്ങരംകുളം, അഫ്നിദ പുളിക്കൽ എന്നിവർ പ്രമേയം അവതരിപ്പിച്ചു പ്രസംഗിച്ചു. രണ്ട് മാസക്കാലം നീണ്ടു നിൽക്കുന്ന കാമ്പയിനിന്റെ ഭാഗമായ് കേരളത്തിൽ ആയിരം കേന്ദ്രങ്ങളിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കും.