25 March 2023 Saturday

ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം: 3പേർ മരിച്ചു

ckmnews

ചങ്ങനാശേരിയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. യുവാക്കളായ അജ്മല്‍, രുദ്രേഷ്, അലക്സ് എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ ഷിന്‍റോ എന്ന യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചങ്ങനാശേരി നഗരത്തില്‍ രാത്രിയിലായിരുന്നു അപകടം.