27 November 2022 Sunday

കൊല്ലം: കൊട്ടാരക്കരയിൽ12 വയസുകാരി പീഡനത്തിനിരയായി

ckmnews

കൊല്ലം: കൊട്ടാരക്കരയിൽ12 വയസുകാരി പീഡനത്തിനിരയായി 

 ഗര്‍ഭിണിയായി. സംഭവത്തില്‍ ബന്ധുവായ 21 കാരനെ പൊലീസ് കസ്റ്റഡയില്‍ എടുത്തു. കടുത്ത വയറുവേദനയെ തുടര്‍ന്ന് ഇന്നലെ വൈകിട്ട് പെണ്‍കുട്ടി ആശുപത്രിയില്‍ എത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. സംശയം തോന്നിയ ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയില്‍ കുട്ടി ഗര്‍ഭിണിയാണെന്ന് തെളിഞ്ഞു. തുടര്‍ന്ന് കുട്ടിക്ക് കൗണ്‍സിംലി​ഗ് നടത്തി. കുട്ടി നിരന്തരമായി പീഡനത്തിന് ഇരയായെന്ന് വ്യക്തമായി. പിന്നാലെ പെണ്‍കുട്ടിയുടെ വീടിന് തൊട്ടടുത്ത് താമസിക്കുന്ന ബന്ധുവായ യുവാവിനെ പൊലീസ് കസ്റ്റ‍ഡിയില്‍ എടുക്കുകയായിരുന്നു. അല്‍പ്പസമയത്തിനകം ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തും. കുട്ടി ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.

ckmnews