Kollam
കൊല്ലത്ത് കിണർ വൃത്തിയാക്കാനിറങ്ങിയ യുവാവ് മരിച്ചു

കൊല്ലത്ത് കിണർ വൃത്തിയാക്കാനിറങ്ങിയ യുവാവ് മരിച്ചു
കുണ്ടറ (കൊല്ലം):വീട്ടുവളപ്പിലെ കിണർ വൃത്തിയാക്കാനിറങ്ങിയ യുവാവ് മരിച്ചു. പെരുമ്പുഴ താഴം കോളപൊയ്കയിൽ നിഖിൽരാജാണ് (21) മരിച്ചത്. ഇന്ന് (വെള്ളിയാഴ്ച) രാവിലെ 10.30 ഓടെയായിരുന്നു അപകടം.വിവരം അറിഞ്ഞെത്തിയ കുണ്ടറ അഗ്നിശമന സേനാംഗങ്ങൾ നിഖിൽരാജിനെ പുറത്തെടുത്തെങ്കിലും മരിച്ചിരുന്നു.മുപ്പതടിയോളം താഴ്ചയുള്ള കിണറ്റിൽ അഞ്ച് അടിയോളം വെള്ളമുണ്ടായിരുന്നു.വായുസഞ്ചാരമില്ലാതിരുന്ന കിണറ്റിൽ ശ്വസനോപകരണങ്ങളുടെ സഹായത്തോടെയാണ് ഫയർഫോഴ്‌സ് രക്ഷാപ്രവർത്തനം നടത്തിയത്.മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ.ഭാര്യ: ആരതി. മകൾ: നിവേദ്യ.