25 April 2024 Thursday

ഐഡിയൽ എൻ.എസ്.എസ് ടീം പാലിയേറ്റീവ് കെയർ ഫണ്ട് കുറ്റിപ്പുറം "ഇല" ഫൗണ്ടേഷന് കൈമാറി

ckmnews

ഐഡിയൽ എൻ.എസ്.എസ് ടീം പാലിയേറ്റീവ് കെയർ   ഫണ്ട് കുറ്റിപ്പുറം "ഇല" ഫൗണ്ടേഷന്  കൈമാറി


തവനൂർ: നാഷണൽ സർവീസ് സ്കീം കടകശ്ശേരി ഐഡിയൽ കോളേജ് യൂണിറ്റ് സമാഹരിച്ച പെയിൻ ഏൻ്റ് പാലീയേറ്റീവ് ഫണ്ട് കോളേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ അഭിലാഷ് ശങ്കർ കുറ്റിപ്പുറം ആസ്ഥാനമായി പ്രവർത്തിക്കുന്ന 'ഇല' ഫൗണ്ടേഷൻ ഭാരവാഹികൾക്ക് കൈമാറി. പാലിയേറ്റീവ് ദിനാചരണത്തിൻ്റെ ഭാഗമായി എൻ.എസ്.എസ് വളണ്ടിയർമാരുടെ നേതൃത്വത്തിൽ സ്വരൂപിച്ച സംഖ്യ ഉപയോഗിച്ച് നിത്യരോഗികൾക്ക് വീൽചെയർ, ചികിത്സാ സഹായം എന്നിവ നടത്തുമെന്ന് എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ജംഷാദ് കാലൊടി പറഞ്ഞു.ചടങ്ങിൽ ഐഡിയൽ ചീഫ് അക്കൗണ്ടൻ്റ് മൊയ്തു അയിലക്കാട്, മലപ്പുറം ജില്ലാ എൻ.എസ്.എസ് എക്സിക്യൂട്ടീവ് അംഗം യാക്കൂബ് പൈലിപ്പുrറം, 'ഇല' പ്രതിനിധി എ എ സുൽഫീക്കർകുറ്റിപ്പുറം, വളണ്ടിയർ ലീഡർമാരായ മുഫീദ് എം, റിസ്മ.കെ സംബന്ധിച്ചു