10 August 2020 Monday

ചങ്ങരംകുളത്ത് തെങ്ങില്‍ പള്ളിക്ക് സമീപം രാഷ്ട്രീയ സംഘര്‍ഷം ,കെ എസ് യു ജില്ലാ സെക്രട്ടിക്ക് പരിക്കേറ്റു

ckmnews


ചങ്ങരംകുളത്ത് തെങ്ങില്‍ പള്ളിക്ക് സമീപം രാഷ്ട്രീയ സംഘര്‍ഷം.പരിക്കേറ്റ കെ എസ് യു ജില്ലാ സെക്രട്ടി കണ്ണന്‍ നമ്പ്യാരെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.തെങ്ങില്‍  സ്വദേശിയായ ഷംസീര്‍ എന്ന കോണ്‍ഗ്രസ്സ് നേതാവിന്റെ വീട്ടില്‍ കുട്ടിയുടെ ജന്മദിന ആഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തിയ കണ്ണന്‍ നമ്പ്യാരെ ഒരു സംഘം വീട്ടില്‍ കയറി അക്രമിക്കുകയായിരുന്നെന്ന് കോണ്‍ഗ്രസ്സ് ആരോപിച്ചു.അതേ സമയം കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ അക്രമിച്ചെന്ന ആരോപണവുമായി തെങ്ങില്‍ സ്വദേശികളായ ഇക്ബാല്‍(20)ലബീബ്(20)ഉമ്മര്‍(20) എന്നീ എസ്എഫ്ഐ പ്രവര്‍ത്തകര്‍ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലും ചികിത്സയില്‍ ആണ്.ചങ്ങരംകുളം പോലീസ് സ്ഥലത്തെത്തി അന്യേഷണം ആരംഭിച്ചിട്ടുണ്ട്.

ckmnews