29 March 2024 Friday

പൊന്നാനി ഫിഷറിസ് സ്റ്റേഷൻ പ്രവർത്തനം ഉടൻ ആരംഭിക്കും

ckmnews

പൊന്നാനി ഫിഷറിസ് സ്റ്റേഷൻ പ്രവർത്തനം ഉടൻ ആരംഭിക്കും


പൊന്നാനി ഫിഷിംഗ് ഹാർബറിൽ

പ്രവർത്തിക്കുന്ന ഫിഷറീസ് സ്റ്റേഷന്റെ

പ്രവർത്തനം ഉടൻ ആരംഭിക്കും.ഫിഷറീസ് സ്റ്റേഷൻ പ്രവർത്തനങ്ങൾക്ക്

ആവശ്യമായി വരുന്ന  ഉദ്യോഗസ്ഥരെ

നിയമിക്കാൻ മന്ത്രിസഭാ യോഗം

തീരുമാനിച്ചു.പുതിയ തസ്തികകൾ

സൃഷ്ടിച്ചു കൊണ്ടുള്ള ഉത്തരവാണ്

സർക്കാർ പുറത്തിറക്കിയിരിക്കുന്നത്.തീരസുരക്ഷ ഉറപ്പാക്കാനും കടലിലെ

നിയമലംഘനങ്ങൾ തടയുന്നതിനും

കടലിൽ അപകടങ്ങളിൽപ്പെടുന്നവർക്ക് രക്ഷാപ്രവർത്തനം ഉറപ്പാക്കുന്നതിനും

ഊന്നൽ നൽകിയുള്ള പ്രവർത്തനങ്ങളാണ്

ഫിഷറീസ് സ്റ്റേഷൻ നടപ്പിലാക്കുന്നത് .ഫിഷറീസ് വകുപ്പില്‍ ആലപ്പുഴ, പൊന്നാനി, അഴീക്കോട് (തൃശ്ശൂര്‍), കാസര്‍ഗോഡ് എന്നീ ഫിഷറീസ് സ്റ്റേഷനുകളുടെ പ്രവര്‍ത്തനത്തിന് ആവശ്യമായ തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു .ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍, അസിസ്റ്റന്റ് ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍, ഫിഷറീസ് ഓഫീസര്‍,

ക്ലര്‍ക്ക് കം ടൈപ്പിസ്റ്റ്, ഓഫീസ് അറ്റന്‍ഡന്റ് ഗ്രേഡ്-2  എന്നിവരുടെ ഓരോ തസ്തികകളും ഫിഷറീസ് ഗാര്‍ഡിന്റെ

3 തസ്തികകളും സൃഷ്ടിക്കും.

കാഷ്വല്‍ സ്വീപ്പറെ കരാര്‍ വ്യവസ്ഥയില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നിയമിക്കാനും സർക്കാർ അനുമതി നല്‍കി..70 കിലോമീറ്ററോളം തീരദേശ മേഖലയുള്ള

മലപ്പുറം ജില്ലയിലെ മൽസ്യ തൊഴിലാളികൾക്ക്

വലിയ രീതിയിൽ ഇത് പ്രയോജനപ്പെടും.മൽസ്യ തൊഴിലാളികളുടെ ജലയാനങ്ങളുടെ

രജിസ്‌ട്രേഷൻ പ്രവർത്തനങ്ങൾ

സമയബന്ധിതമായി പൂർത്തിയാക്കാൻ

വളരെ സഹായകരമാവും.2021 ജൂൺ 16 ന് ഫിഷറീസ് മന്ത്രി സജി ചെറിയാൻ പൊന്നാനിയിൽ എത്തിയപ്പോൾ ഫിഷറീസ് സ്റ്റേഷൻ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിന് വേണ്ട തസ്തികകൾ സൃഷ്ടിക്കുന്നത് സംബന്ധിച്ച് മന്ത്രിക്ക് പി.നന്ദകുമാർ എം.എൽ.എ കത്ത് നൽകിയിരുന്നു .മൽസ്യ തൊഴിലാളികളുടെ തൊഴിൽ

സുരക്ഷക്കും ക്ഷേമപ്രവർത്തനങ്ങൾക്കും

ഏറെ ഗുണകരമാവുന്ന ഫിഷറീസ് സ്റ്റേഷന്റെ

പ്രവർത്തനം നല്ല നിലയിൽ ആരംഭിക്കാൻ

സർക്കാരിന്റെ ഭാഗത്ത് നിന്നും

അനുകൂലമായ നടപടിയാണ് തസ്‌തികകൾ

സൃഷ്ടിച്ചു അനുമതി നൽകിയതിലൂടെ

ഉണ്ടായിരിക്കുന്നതെന്ന് പി. നന്ദകുമാർ എം.എൽ.എ പറഞ്ഞു .