20 April 2024 Saturday

കൃഷി ആവശ്യത്തിന് കർഷകർ ഉപയോഗിച്ചിരുന്ന കുളം സ്വകാര്യ വ്യക്തി അടച്ച് കെട്ടിയതായി പരാതി

ckmnews

കൃഷി ആവശ്യത്തിന് കർഷകർ ഉപയോഗിച്ചിരുന്ന കുളം സ്വകാര്യ വ്യക്തി അടച്ച് കെട്ടിയതായി പരാതി


ചങ്ങരംകുളം:കൃഷി ആവശ്യത്തിന് കർഷകർ ഉപയോഗിച്ചിരുന്ന കുളം സ്വകാര്യ വ്യക്തി അടച്ച് കെട്ടിയതായി പരാതി.കോക്കൂർ കൊള്ളഞ്ചേരിയിലാണ് കൃഷി ആവശ്യത്തിന് വെള്ളമെടുക്കാൻ ഉപയോഗിച്ച് വന്ന കുളവും മോട്ടോർപുരയും സ്വകാര്യ വ്യക്തി കരിങ്കൽ കെട്ടി അടച്ചത്.സംഭവത്തിൽ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കിസാൻ സഭ കോക്കൂർ കമ്മിറ്റിയും പാടശേഖര സമിതിയും ചേർന്ന് റവന്യൂ മന്ത്രിക്കും ആലംകോട് പഞ്ചായത്തിനും പരാതി നൽകിയത്.