28 March 2024 Thursday

മണിപ്പൂരിൽ ബിജെപി നേതാക്കളുടെ കൂട്ട പലായനം; 15 പേർ ‍ജെഡിയുവിൽ ചേർന്നു

ckmnews

മണിപ്പൂരിൽ ബിജെപി നേതാക്കളുടെ കൂട്ട പലായനം; 15 പേർ ‍ജെഡിയുവിൽ ചേർന്നു


മണിപ്പൂരിലെ 15 ബിജെപി നേതാക്കൾ ജനതാദളിൽ (യു) ചേർന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റു നിഷേധിക്കപ്പെട്ടതിനെ തുടർന്നാണ് ബിജെപി നേതാക്കൾ കൂട്ടത്തോടെ ജെഡിയുവിൽ ചേർന്നത്. ബിഹാറിൽ ബിജെപിയും ജെഡിയുവും സഖ്യകക്ഷികളാണെങ്കിലും യുപിയിലും മണിപ്പൂരിലും സഖ്യമില്ലാതെയാണു മത്സരം.

മണിപ്പൂരിലെ 60 സീറ്റുകളിൽ 20 എണ്ണത്തിൽ മാത്രം മത്സരിക്കാനിരുന്ന ജെഡിയു, പുതിയ സാഹചര്യത്തിൽ ഭൂരിഭാഗം സീറ്റുകളിലും മത്സരിക്കാൻ തീരുമാനിച്ചു. ഇതിനകം 36 സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ബിജെപിയിലും കോൺഗ്രസിലും നിന്നു കൂടുതൽ നേതാക്കൾ ജെഡിയുവിൽ ചേരുമെന്നു ജെഡിയു ജനറൽ സെക്രട്ടറി അഫാഖ് അഹമ്മദ് ഖാൻ അവകാശപ്പെട്ടു.