16 April 2024 Tuesday

ധീര ജവാൻമാർക്ക് ആദരാഞ്ജലി.

ckmnews

ധീര ജവാൻമാർക്ക് ആദരാഞ്ജലി.....


പൊന്നാനി:കിഴക്കൻ ലഡാക്കിലെ  ഗാൽ വൻ മേഖലയിൽ ചൈനീസ് ചതിപ്രയോഗത്തിൽ

വീര രക്തസാക്ഷിത്വം വരിച്ച ഇരുപത്

ഇന്ത്യൻ സൈനികർക്ക്    ബാഷ്പാഞ്ജലി

അർപ്പിക്കാൻ പൊന്നാനി ബ്ലോക്ക്

കോൺഗ്രസ് കമ്മിറ്റി പനമ്പാട് മെയ്തു മൗലവി സ്മാരക സ്മൃതി മണ്ഡപത്തിൽ സംഘടിപ്പിച്ച  ഷഹീദൻ കോ സലാം ദിവസ് 

അർബൻ ബാങ്ക് ചെയർമാൻ എം.വി.ശ്രീധരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് സുരേഷ് പുന്നക്കൽ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജന:സെക്രട്ടറി ടി.കെ.അഷറഫ്, ഏ.കെ.ആലി,എ.പവിത്രകുമാർ,ഹനീഫ പാലക്കൽ,മുസ്തഫ വടമുക്ക്,ഏ.വി.ഉസ്മാൻ,ഉണ്ണികൃഷ്ണൻ പൊന്നാനി,എം.അബ്ദുൾ ലത്തീഫ്,ഹിളർ കാഞ്ഞിരമുക്ക് എന്നിവർ പ്രസംഗിച്ചു.