24 April 2024 Wednesday

കപ്പാസിറ്റി ബിൽഡിങ്ങ് പദ്ധതിയുടെ നിർമ്മാണ പ്രവൃത്തി ആരംഭിച്ചു

ckmnews

കപ്പാസിറ്റി ബിൽഡിങ്ങ്  പദ്ധതിയുടെ നിർമ്മാണ പ്രവൃത്തി ആരംഭിച്ചു


എടപ്പാൾ: സമൂഹത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് തൊഴിൽ സംരക്ഷണത്തിലൂടെ ഉൽപ്പന്നങ്ങൾ വിപണിയിലിറക്കാൻ വട്ടംകുളത്ത് മാതൃകാപദ്ധതി. കപ്പാസിറ്റി ബിൽഡിങ്ങ് എന്ന നാമകരണത്തിലുള്ള പദ്ധതിയുടെ നിർമ്മാണ പ്രവൃത്തി ആരംഭിച്ചു.കാന്തള്ളൂരിൽ പതിറ്റാണ്ടുകൾക്ക് മുമ്പ് വാങ്ങിയ സ്ഥലത്താണ് പഞ്ചായത്ത് ഇപ്പോൾ ബഹുമുഖ പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. സ്കിൽ പാർക്ക്, ട്രെയിനിങ്ങ് ,മാനുഫാക്ചറിങ്ങ് ,മാർക്കറ്റിങ് എന്നതാണ് പദ്ധതി ലക്ഷ്യമിടുന്നത്.വിവിധ ഉൽപ്പന്നങ്ങൾ ഇവിടെ നിർമ്മിച്ച് പഞ്ചായത്ത് സ്വയം പര്യാപ്തത കൈവരിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. പ്രത്യേകിച്ച് പട്ടികജാതി വിഭാഗക്കാർക്ക് മുൻഗണന നൽകും.കഴിവുള്ളവരെ വിവിധ ഉൽപ്പന്ന നിർമ്മാണ രംഗത്ത് ഉയർത്തിക്കൊണ്ടുവരും.അർബൻ പദ്ധതിയിൽ ഉൾപ്പെടുത്തി 72 ലക്ഷം രൂപയാണ് ഇതിന് വകയിരുത്തിയിരിക്കുന്നത്. അഞ്ചുമാസം കൊണ്ട് കെട്ടിട നിർമ്മാണം പൂർത്തീകരിക്കും. നിർമ്മാണ പ്രവൃത്തിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് കഴുങ്കിൽ മജീദ് നിർവഹിച്ചു.വാർഡ് മെമ്പർ കെ.സുധാകരൻ അധ്യക്ഷനായിരുന്നു.എം.എ.നജീബ്, യു.പി. പുരുഷോത്തമൻ ,ശാന്ത മാധവൻ, ചുള്ളിയിൽ വേലായുധൻ നായർ, കെ.മുത്തു, മാനു തൈക്കാട് പ്രസംഗിച്ചു.