25 April 2024 Thursday

മൂല്യാധിഷ്ഠിത വിദ്യാഭ്യാസം പാഠ്യ പദ്ധതിയുടെ ഭാഗമാക്കണം - കാന്തപുരം

ckmnews

മൂല്യാധിഷ്ഠിത വിദ്യാഭ്യാസം പാഠ്യ പദ്ധതിയുടെ ഭാഗമാക്കണം -  കാന്തപുരം


 ചങ്ങരംകുളം :മൂല്യാധിഷ്ഠിത വിദ്യാഭ്യാസം  പാഠ്യ പദ്ധതിയുടെ ഭാഗമാക്കണമെന്നും അക്രമരഹിത  ക്യാമ്പസുകൾ സാധ്യമാകുന്നതിന് സമ്മിശ്ര വിദ്യാഭ്യാസം അനിവാര്യമാണെന്നും അഖിലേന്ത്യ  ജംഇയ്യത്തുൽ ഉലമ ജന: സെക്രട്ടറി കാന്തപുരം  എ പി അബൂബക്കർ മുസ്‌ലിയാർ അഭിപ്രായപ്പെട്ടു.  കൗമാരം വലിയതോതിൽ  ലഹരിക്കടിമപ്പെടുന്നതും  കുട്ടിക്കുറ്റവാളികൾ ഏറി വരുന്നതും  ക്യാമ്പസുകൾ കൊലക്കളമായി മാറുന്നതും  ആശങ്കാജനകമാണ്. വിദ്യാർത്ഥി സംഘടനകൾ ചോരയൊഴുക്കി ജനാധിപത്യം സ്ഥാപിക്കാൻ ശ്രമിക്കുന്നത് അപകടകരമാണ്. ജീവിത ലക്ഷ്യം ബോധ്യപ്പെടുത്തുന്നതിനും രാജ്യത്തോടും സമൂഹത്തോടുമുള്ള കടപ്പാടുകൾ നിർവഹിക്കുന്നതിനും കലാലയങ്ങൾക്ക് കഴിയണമെന്നും കാന്തപുരം അഭിപ്രായപ്പെട്ടു. പന്താവൂർ ഇർശാദ് ഇസ്‌ലാമിക് സയൻസ് കോളജ് വിദ്യാർത്ഥികളുമായി സംവദിക്കുകയായിരുന്നു. അദ്ദേഹം.

പ്രസിഡണ്ട് കെ സിദ്ധീഖ് മൗലവി അയിലക്കാട് ആധ്യക്ഷത വഹിച്ചു  സയ്യിദ് മുത്തനൂർ തങ്ങൾ, എസ് ഐ കെ തങ്ങൾ മൂതൂർ , വി വി അബ്ദുറസാഖ് ഫൈസി , വാരിയത്ത് മുഹമ്മദലി കെ എം ശരീഫ് ബുഖാരി, ശംസുദ്ധീൻ വാദി കബീർ . അബ്ദുസലാം സഅദി, കെ പി ബശീർ സഖാഫി , ഹസൻ നെല്ലിശേരി , പി പി നൗഫൽ സഅദി പ്രസംഗിച്ചു.