20 April 2024 Saturday

ഡയാലിസിസ് മെഷിൻ സമർപ്പണവും ആദരിക്കൽ ചടങ്ങും ശനിയാഴ്ച സൺറൈസ് ഹോസ്പിറ്റലിൽ നടക്കും

ckmnews



ചങ്ങരംകുളം:കരുണ ചാരിറ്റീസിന്റെ നേതൃത്വത്തിൽ ഡയാലിസിസ് മെഷിൻ സമർപ്പണവും ആരോഗ്യമേഖലയിൽ വെക്തിമുദ്ര പതിപ്പിച്ച സൺറൈസ് ഹോസ്പിറ്റൽ എംഡി കൂടിയായ ഡോക് ടർ ഹഫീസ് റഹ്മാനെ ആദരിക്കലും ശനിയാഴ്ച ചങ്ങരംകുളം സൺറൈസ് ഹോസ്പിറ്റലിൽ നടക്കുമെന്ന് കരുണ ചാരിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.കഴിഞ്ഞ മൂന്ന് വർഷമായി ചങ്ങരംകുളം കേന്ദ്രീകരിച്ച് വിവിധ ചാരിറ്റി പ്രവർത്തങ്ങൾക്ക് നേതൃത്വം നൽകി വരുന്ന കരുണ ചാരിറ്റീസ് ചങ്ങരംകുളം സൺറൈസ് ആശുപത്രിയുടെ സഹകരണത്തോടെ നിർദ്ധരരായ നിരവധി കിഡ്ണി രോഗികൾക്ക് സൗജന്യമായി ഡയാലീസസ് നടത്തി വരുന്നുണ്ട്‌.കൂടുതൽ പേരിലേക്ക് സംവിധാനം ഏർപ്പെടുത്താനുള്ള ശ്രമം നടന്ന് വരികയാണെന്നും ഭാരവാഹികൾ പറഞ്ഞു.സംഘടനയുടെ കീഴിൽ ചങ്ങരംകുളം സൺറൈസ് ഹോസ്പിറ്റലിന്റെ കൂടി സഹകരണത്തോടെ നടക്കുന്ന പരിപാടിയിൽ ഡയാലിസ് സെന്ററിലെ ജീവനക്കാരെയും ആദരിക്കും.ഷറഫുദ്ധീൻ മാന്തടം,അഷറഫ് പള്ളിക്കര,സത്താർ പെരുമുക്ക്,സിദ്ധിക്ക് മുതുകാട്,ജലാൽ ആമയം തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു