29 March 2024 Friday

കെ റയിൽ വിരുദ്ധ സമരസമിതി ഡി.പി.ആർ.കത്തിച്ചു

ckmnews



എടപ്പാൾ: കെ-റെയിൽ പദ്ധതി നടപടികൾ നിർത്തിവെക്കാനുള്ള പ്രഖ്യാപനത്തെ തുടർന്ന് എടപ്പാളിൽ കെ.റയിൽ വിരുദ്ധ സമരസമിതി ഡി.പി.ആർ.കത്തിച്ചു.സംസ്ഥാന സർക്കാരിൻ്റെ പിടിവാശിയാണ് കെ റെയിൽ പദ്ധതി നടപടികൾ മുന്നോട്ടു കൊണ്ടുപോയതെന്നും, പരിസ്ഥിതിയെ കൂടുതൽ നാശത്തിലേക്ക് തള്ളിവിടുന്ന പദ്ധതി താൽക്കാലികമായി നിർത്തിവെക്കാനുള്ള പ്രഖ്യാഗത്തിന് പിറകെയാണ് എടപ്പാളിൽ ഡി.പി.ആർ കത്തിച്ചത്. സമരം ഇബ്രാഹിം മൂതൂർ ഉദ്ഘാടനം ചെയ്തു.അബ്ദു പടിഞ്ഞാക്കര അധ്യക്ഷനായിരുന്നു. സി. രവീന്ദ്രൻ, പത്തിൽ അഷറഫ്, എം.എ.നജീബ്, ഹസൈനാർ നെല്ലിശ്ശേരി, ടി.പി. ഹൈദരാലി എം.കെ.മൊയ്തുണ്ണി, കെ.മൊയ്തു, മുഹമ്മദലി കാര്യാട്ട്, കൊട്ടിലിൽ ഷറഫുദ്ദീൻ പ്രസംഗിച്ചു.