19 April 2024 Friday

സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ckmnews

സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു


മഞ്ചേരി:ബിഡികെ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോവിഡ് കാലത്തെ രക്തബാങ്കുകളിലെ രക്തം ക്ഷാമം പരിഹരിക്കുന്നതിന് വേണ്ടി നടത്തുന്ന രക്തദാന ക്യാമ്പയിന്റെ ഭാഗമായി ബി.ഡി.കെ ഏറനാട് താലൂക്ക് കമ്മിറ്റി മഞ്ചേരി മെഡിക്കൽ കോളേജ് ബ്ലഡ് ബാങ്കുമായി  സഹകരിച്ചു  സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു,ക്യാമ്പിൽ 55 പേർ പങ്കെടുത്ത് 47 പേർ രക്തദാനം ചെയ്തു. ക്യാമ്പിന് ബിഡികെ ഏറനാട് താലൂക്ക് താലൂക്ക്  കോർഡിനേറ്റർമാരായ മുർഷിദ്, ഫൈസൽ, സുഫൈൽ, സാബിക്ക്‌, എന്നിവർ നേതൃത്വം നൽകി,

ക്യാമ്പിൽ സഹകരിച്ച മഞ്ചേരി ഗവ. പോളി ടെക്ക്. എസ്. എഫ്. ഐ. യൂണിറ്റിനും, മറ്റു രക്തദാതാകൾക്കും ബിഡികെ ഏറനാട് താലൂക്ക് കമ്മിറ്റി പ്രത്യേകം അഭിനന്ദനങ്ങൾ അറിയിച്ചു,ക്യാമ്പയിന്റെ ഭാഗമായി ഈ വർഷത്തെ പതിനെട്ടാമത്തെ ക്യാമ്പാണ് ഇന്ന് നടന്നതെന്ന് ഭാരവാഹികൾ പറഞ്ഞു