19 April 2024 Friday

"പ്രതിസന്ധിഘട്ടത്തിലും നൂറ് മേനി കൊയ്തെടുത്തു ഈശ്വരമംഗലം കഷക കൂട്ടായ്മ "

ckmnews

"പ്രതിസന്ധിഘട്ടത്തിലും നൂറ് മേനി കൊയ്തെടുത്തു ഈശ്വരമംഗലം കഷക കൂട്ടായ്മ "


പൊന്നാനി:ഹരിത കേരളം സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായ് ഈശ്വരമംഗലം പാടശേ കരത്തിൽ കർഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ ചെയ്ത നെൽകൃഷി കൊയ്തു.ഉൽഘാടനം ഉത്സവാന്തരിക്ഷത്തിൽ സി.പി.ഐ.മലപ്പുറം ജില്ലാ അസി: സെക്രട്ടറി.അജിത് കൊളാടി നിർവ്വഹിച്ചു.വി.വി.അഷ്കർ സ്വാഗതം പറഞ്ഞു.അധ്യക്ഷൻ എകെ.ജബാർ  , സിപിഐ മണ്ഡലം സെക്രട്ടറി പി.രാജൻ ,എവറസ്റ്റ് ലത്തീഫ്, ഗംഗാധരൻ,എം മാജിദ് ഈഴുവത്തിരുത്തി കൃഷി ഓഫീസർ പി.എസ് .സലീം എന്നിവർ സംസാരിച്ചു.ചടങ്ങിൽ ഈശ്വരമംഗലം പാടശേഖരത്തിൽ ഇറിഗേഷൻ വെള്ളം സാധ്യമായത് മുതൽ ഇപ്പോളും കൃഷിചെയ്തു വരുന്ന മുതിർന്ന കർഷകരായ ഊരമ്പുള്ളി ഹൈദ്രു ,പ്രദേശത്ത് തരിശുകിടക്കുന്ന ഭൂമികൾ കൃഷി യോഗ്യമാക്കി  കൃഷിചെയ്യുന്നതിന് കർഷക കൂട്ടായ്ക്ക് നേതൃത്വം നൽകിയ പുന്നയൂർ കുട്ട്യാമ്പി എന്നിവരെ ആദരിച്ചു.കർഷക കുടായ്മയുടെ ഭാരവാഹികളായ വി.വി.അബൂബക്കർ ,സി.അബ്ദുൾ ലത്തീഫ് ,സി.അബ്ദുൾ റഷീദ് , എ കെ വേലായുധൻ, ഇളയോടത്ത് സുരേഷ് ബാബു, എന്നിവർ നേതൃത്വം നൽകി ചുള്ളിക്കൽ റഷീദ് നന്ദി പറഞ്ഞു