28 March 2024 Thursday

പന്താവൂർ ഇർശാദിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു.

ckmnews

പന്താവൂർ ഇർശാദിൽലഹരി വിരുദ്ധ ദിനം ആചരിച്ചു.


ചങ്ങരംകുളം: സർവ്വ നാശങ്ങൾക്കും ഹേതുവായ ലഹരി ഉത്പന്നങ്ങളുടെ നിർമ്മാണവും വിപണനവും നിയമം മൂലം തടഞ്ഞു ഭരണഘടനാ നിർദേശിക തത്വങ്ങളോട് നീതി പുലർത്തണമെന്ന് കേരള മദ്യ നിരോധന സമിതി സംസ്ഥാന ഉപാധ്യക്ഷൻ കെ.സിദ്ധീഖ് മൗലവി അയിലക്കാട് അഭിപ്രായപ്പെട്ടു. പന്താവൂർ ഇർശാദ് ഇംഗ്ലീഷ് സ്കൂളിലെ ലഹരി വിരുദ്ധ പരിപാടിയിൽ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. സംസ്ഥാന ജനറൽ സെക്രട്ടറി പ്രൊഫ: ടി എം രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ചങ്ങരംകുളം പോലീസ് സർക്കിൾ ഇൻസ്‌പെക്ടർ ബഷീർ ചിറക്കൽ സന്ദേശ പ്രഭാഷണം നടത്തി. പ്രിൻസിപ്പൽ ശരീഫ് ബുഖാരി, വാരിയത്ത് മുഹമ്മദലി, വി പി ഷംസുദ്ധീൻ ഹാജി, പ്രൊഫ: അനീസ് ഹൈദരി, എം കെ ഹസൻ നെല്ലിശേരി , പി പി നൗഫൽ സഅദി  പ്രസംഗിച്ചു.