29 March 2024 Friday

എസ് കെ എസ് എസ് എഫ് ചങ്ങരംകുളം മേഖല പ്രഥമ കൗൺസിൽ മീറ്റ് സമാപിച്ചു

ckmnews



ചങ്ങരംകുളം:'രാജിയാകാത്ത ആത്മാഭിമാനം ' എന്ന പ്രമേയത്തിൽ എസ് കെ എസ് എസ് എഫ് സംസ്ഥാനതല മെംബർഷിപ്പ് കാപയിന്റെ ഭാഗമായി ചങ്ങരംകുളം മേഖല പ്രഥമ കൗൺസിൽ മീറ്റ് ചങ്ങരംകുളം പുന്നക്കൽ ദാറുൽ ഇഹ്സാൻ വാഫി കോളേജിൽനടന്നു.ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ദു റഷീദ് അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.സംസ്ഥാന സെക്രട്ടറി സത്താർ പന്തലൂർ മുഖ്യപ്രഭാഷണം നടത്തി.റഫീഖ് ഫൈസി തെങ്ങിൽ ആദ്യക്ഷത വഹിച്ചു.എസ് വൈ എസ് ജില്ലാ വൈസ് പ്രസിഡന്റ് പി വി മുഹമ്മദ് മൗലവി, ജില്ലാ മജ്ലിസുന്നൂർ കൺവീനർ മൂസ മുസ്ല്ലിയാർ വളയംകുളം, വെസ്റ്റ് ജില്ലാ സെക്രട്ടറി  അനീസ് ഫൈസി മാവണ്ടിയൂർ,ജലിൽ മാസ്റ്റർ, മൊയ്തീൻ മുസ്ല്ലിയാർ ചിറവല്ലൂർ,ജില്ല ട്രഷറർ മുഹമ്മദ് അലി മാസ്റ്റർ,ഗഫൂർ പൊന്നാനി മുഹമ്മദാലി അഷ്റഫി ആമയം,റാഫി പെരുമുക്ക്, ഇബ്രാഹിം അസ്ഹരി, എം. കെ മുസ മുസ്ലിയാർ,ഇസ്ഹാഖ് ഹുദവി,ഇബ്രാഹിം ബാഖവി എടപ്പാൾ,ഷൗക്കത്ത് ഹുദവി,ഫള്ലു റഹ്മാൻ നെല്ലറ , ഇബ്രാഹിം ഹാജിമൂക്കുതല ,ഷുഹൈബ് അമയിൽ ,ഇബ്രാഹിം മാസ്റ്റർ ,ഷുഹൈബ് കാഞ്ഞൂർ,മുബഷീർ പന്താവൂർ, മിദ്ലാജ് എന്നിവർ സംസാരിച്ചു.ഷെഫീഖ് ആലംകോട് സ്വാഗതവും, ഷഹീർ അമയിൽ നന്ദിയും പറഞ്ഞു