25 April 2024 Thursday

അങ്കണവാടി വർക്കേഴ്സ് ആൻഡ് ഹെൽപേഴ്സ് ഐക്യദാർഢ്യ സമരം നടത്തി

ckmnews



എടപ്പാൾ: ഹരിയാനയിൽ ഒന്നരമാസക്കാലമായി അങ്കണവാടി ജീവനക്കാർ പണിമുടക്ക് സമരത്തിന്  ഐക്യദാർഢ്യം പ്രഖ്യപിച്ച് ആൾ ഇന്ത്യ ഫെഡറേഷൻ ഓഫ് അങ്കണവാടി വർക്കേഴ്സ് ആൻഡ് ഹെൽപേഴ്സ് സിഐടിയു പൊന്നാനി പ്രൊജക്ടിൻ്റെ നേത്യത്വത്തിൽ പാറപ്പുറം സെൻ്ററിൽ ഐക്യദാർഢ്യ സമരം നടത്തി. സിഐടിയു സംസ്ഥാന കമ്മിറ്റിയംഗം ടി വി വിജയലക്ഷമി ഉദ്ഘാടനം ചെയ്തു. ടി യശോദ അധ്യക്ഷയായി. സി പി ലീല സ്വാഗതം പറഞ്ഞു.