25 April 2024 Thursday

ആലംകോട് ഗ്രാമപഞ്ചായത്ത് പാടശേഖരസമിതി ഭാരവാഹികളുടെ യോഗം ചേർന്നു

ckmnews

ആലംകോട് ഗ്രാമപഞ്ചായത്ത് പാടശേഖരസമിതി ഭാരവാഹികളുടെ യോഗം ചേർന്നു


ചങ്ങരംകുളം:പാടശേഖരങ്ങളിൽ നില നിൽക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ആലംകോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെവി ഷഹീറിന്റെ അധ്യക്ഷതയിൽ പാടശേഖരസമിതി ഭാരവാഹികളുടെ യോഗം ഗ്രാമപ്പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വെച്ചു ചേർന്നു .വൈസ് പ്രസിഡണ്ട് പ്രഭിത ടീച്ചർ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി അനൂപ് ,കൃഷി ഓഫീസർ ടിഎം സുരേഷ്,സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളായ സികെ പ്രകാശൻ,ഷഹന നാസർ,വാർഡ് മെമ്പർമാർ,പടശേഖരസമിതി ഭാരവാഹികൾ,കർഷകർ തുടങ്ങിയവർ പങ്കെടുത്തു