25 April 2024 Thursday

ഓൺലൈനിൽ മരുന്ന് ഓർഡർ ചെയ്ത ചങ്ങരംകുളം സ്വദേശിക്ക് ലഭിച്ചത് പെയിന്റിങിന് ഉപയോഗിക്കുന്ന കളർസെറ്റ്

ckmnews


ചങ്ങരംകുളം:ചിയ്യാനൂർ സ്വദേശിയായ റംഷാദ് ആണ് ഏതാനും ദിവസം മുമ്പ് ഓൺലൈനിൽ മരുന്നിന് ഓർഡർ നൽകിയത്.1000 രൂപയോളം വിലവരുന്ന മരുന്നിനുള്ള തുക ഓൺലൈനിൽ തന്നെ അഡ്വാൻസായി പെയ്മന്റ് ചെയ്യുകയും ചെയ്തിരുന്നു.എന്നാൽ കഴിഞ്ഞ ദിവസം ഡെലിവറി ബോയ് വഴി എത്തിയ പാർസൽ തുറന്ന് നോക്കിയപ്പോഴാണ് മരുന്നിന് പകരം കുട്ടികൾ കളറിങിന് ഉപയോഗിക്കുന്ന കളർസെറ്റാണ് പാഴ്സലായി എത്തിയത് എന്നറിയുന്നു.കസ്റ്റമർ കെയറുമായി ബന്ധപ്പെട്ടെങ്കിലും വന്ന പാഴ്സൽ മാറ്റി നൽകാൻ കഴിയില്ലെന്ന മറുപടിയാണ് ലഭിച്ചത്.ഇത്തരത്തിൽ ഓൺലൈൻ വഴി സാധനങ്ങൾ ഓർഡർ നൽകിയ പലരും കബളിപ്പിക്കപ്പെടുന്നുണ്ടെങ്കിലും ആരും പരാതി നൽകാൻ മുന്നോട്ട് വരാറില്ല.മാനക്കേടും സമയക്കുറവും മൂലം ഓൺലൈൻ ചതികൾക്ക് പുറകെ നടന്ന് സമയം കളയാൻ പലരും താൽപര്യം കാണിക്കാറില്ല