04 August 2020 Tuesday

എടപ്പാള്‍ ഐലക്കാട് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 16 പേര്‍ക്ക് കോവിഡ്

ckmnews

എടപ്പാള്‍ ഐലക്കാട് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 16 പേര്‍ക്ക് കോവിഡ്


പൊന്നാനി സ്വദേശിയും, എടപ്പാളിലെ ഒരു വീട്ടിലെ മൂന്നു വയസ്സായ കുട്ടിയടക്കം മൂന്നു പേരും ഉൾപ്പെടെ മലപ്പുറം ജില്ലയിൽ 16 പേർക്ക് കോവിഡ്.ജൂണ്‍ 10 ന് കുവൈത്തില്‍ നിന്നും കരിപ്പൂര്‍ വഴി തിരിച്ചെത്തിയ പൊന്നാനി ഈശ്വരമംഗലം സ്വദേശി 34കാരന്‍, ജൂണ്‍ 18ന് ദുബെെയില്‍ നിന്ന് കരിപ്പൂര്‍ വഴി തിരിച്ചെത്തിയ എടപ്പാള്‍ അയിലക്കാട് സ്വദേശി 30കാരന്‍, ഇയാളുടെ ഭാര്യ 23കാരി, മകൾ മൂന്നു വയസ്സുകാരി ജൂണ്‍ 19 ന് ബംഗലൂരുവില്‍ നിന്ന് തിരിച്ചെത്തിയ ചെറുമുക്ക് നന്നമ്പ്ര സ്വദേശി 52കാരന്‍, ജൂണ്‍ 11ന് ദമാമില്‍ നിന്ന് കൊച്ചി വഴി തിരിച്ചെത്തിയ തലക്കാട് തെക്കന്‍കുറ്റൂര്‍ സ്വദേശി 42കാരന്‍ ജൂണ്‍ 18 ന് കുവൈത്തില്‍ നിന്ന് കൊച്ചി വഴി തിരിച്ചെത്തിയ മമ്പാട് വടപുറം സ്വദേശി 36കാരന്‍, ജൂണ്‍ 13 ന് റിയാദില്‍ നിന്ന് കരിപ്പൂര്‍ വഴി തിരിച്ചെത്തിയ കരുളായി സ്വദേശിനി 23കാരി, ഇവരുടെ നാല് വയസുള്ള മകള്‍ മെയ് 31 ന് ദുബായില്‍ നിന്നുമെത്തിയ വാഴയൂര്‍ സ്വദേശി 32കാരന്‍, ജൂണ്‍ 18 ന് മസ്‌ക്കറ്റില്‍ നിന്ന് കരിപ്പൂര്‍ വഴി തിരിച്ചെത്തിയ താനൂര്‍ ഓലപ്പീടിക സ്വദേശി 45കാരന്‍, ജൂണ്‍ 13 ന് ദമാമില്‍ നിന്ന് കരിപ്പൂര്‍ വഴി തിരിച്ചെത്തിയ തലക്കാട് പൂഴിക്കുന്ന് സ്വദേശിനി 25കാരി മെയ് 31 ന് അബുദബിയില്‍ നിന്നും കരിപ്പൂര്‍ വഴി തിരിച്ചെത്തിയ പെരുമണ്ണ ക്ലാരി കുറ്റിപ്പാല സ്വദേശിനി 27കാരി, ജൂണ്‍ 19 ന് കുവൈത്തില്‍ നിന്നും കൊച്ചി വഴി തിരിച്ചെത്തിയ പാണ്ടിക്കാട് കോടശ്ശേരി സ്വദേശി 38കാരന്‍ ജൂണ്‍ 10 ന് കുവൈത്തില്‍ നിന്ന് കൊച്ചി വഴി തിരിച്ചെത്തിയ പെരുമണ്ണ, ക്ലാരി കോഴിച്ചെന സ്വദേശി 48കാരന്‍, ജൂൺ 12 ന് രോഗം സ്ഥിരീകരിച്ച എടക്കര ഉപ്പട സ്വദേശിനിയുടെ സമ്പർക്ക പട്ടികയിലുള്ള മഞ്ചേരി അമ്പലപ്പാട് സ്വദേശി 44കാരൻ എന്നിവർക്കാണ് മലപ്പുറം ജില്ലയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചത്.

ckmnews