18 April 2024 Thursday

കൊള്ളഞ്ചേരി തോട് നവീകരിക്കണം:കർഷകരുടെ 12 മണിക്കൂർ നിരാഹാര സമരം ഇന്ന് നടക്കും

ckmnews

കൊള്ളഞ്ചേരി തോട് നവീകരിക്കണം:കർഷകരുടെ 12 മണിക്കൂർ നിരാഹാര സമരം ഇന്ന് നടക്കും


ചങ്ങരംകുളം:മലപ്പുറം ജില്ലാ അതിർത്തിയായ ആലംകോട് കടവല്ലൂർ പഞ്ചായത്തുകൾ ഉൾപ്പെട്ട കടവല്ലൂർ പാടത്ത് കൊള്ളഞ്ചേരി തോട് നവീകരിച്ച് കർഷകർക്ക് കൃഷി ചെയ്യാൻ അനുയോജ്യമാക്കണമെന്നാവശ്യപ്പെട്ട് പ്രദേശത്തെ കർഷകരുടെ നേതൃത്വത്തിൽ നടക്കുന്ന 12 മണിക്കൂർ നിരാഹാര സമരം ഇന്ന് നടക്കും.കാലത്ത് 6 മുതൽ വൈകിയിട്ട് 6 വരെ നടക്കുന്ന സമരത്തിൽ പ്രദേശത്തെ മുഴുവൻ കർഷകരും പങ്കാളികളാവും.തോട് ആഴം കൂട്ടി ഇരു കരകളും ബലപ്പെടുത്തി വെള്ളം ശേഖരിക്കാൻ സംവിധാനം ഒരുക്കണമെന്ന കർഷകരുടെ വർഷങ്ങളായുള്ള ആവശ്യങ്ങൾക്ക് അധികൃതർ വേണ്ട പരിഗണന നൽകാത്തതിൽ പ്രതിഷേധിച്ചാണ് സമരരംഗത്തേക്ക് ഇറങ്ങുന്നതെന്ന് കർഷകർ പറഞ്ഞു