28 March 2024 Thursday

കമ്പ്യൂട്ടർ യുഗത്തിലും ടൈപ്പ്റൈറ്റിംഗ് മിഷ്യനോട്‌ പ്രിയം കുറയാതെ സതീഷ് കുറ്റിപ്പാല

ckmnews

കമ്പ്യൂട്ടർ യുഗത്തിലും ടൈപ്പ്റൈറ്റിംഗ് മിഷ്യനോട്‌ പ്രിയം കുറയാതെ സതീഷ് കുറ്റിപ്പാല


എടപ്പാൾ: കമ്പ്യൂട്ടർ യുഗത്തിൽ യുവ തലമുറ ടൈപ്പ് റൈറ്റിംഗ് മിഷ്യനോട് പുറം തിരിഞ്ഞുനിൽക്കുന്ന കാലഘട്ടത്തിലും തന്റെ തൊഴിലിനോടുള്ള ഇഷ്ടം കുറയാതെ അന്നം തന്നെ ജോലി തുടരുകയാണ് സതീഷ് വേദപുരത്ത് എന്നാ ടൈപ്പ് റൈറ്റിംഗ്  ഇൻസ്ട്രക്ടർ. 30 വർഷങ്ങൾക്കു മുമ്പാണ് ഇദ്ദേഹം എടപ്പാളിൽ ടൈപ്പ് റൈറ്റിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിച്ചത്. ഈ കാലയളവിൽ തന്നെ നിരവധിപേർ ടൈപ്പിംഗ് പരിശീലിച്ച ജോലികളിൽ കയറിക്കൂടി. ഇതിൽ പലരും ഇന്നും സർക്കാർ ഉദ്യോഗങ്ങളിൽ ജോലി നോക്കുന്നുണ്ട്. ഒരു കാലത്ത് ടൈപ്പ് റൈറ്റിംഗ് പരിശീലിക്കുന്നത് അധിക മേന്മ തന്നെയായിരുന്നു. സർക്കാർ  ജോലികൾക്കും അത്യാവശ്യ ഘടകം കൂടിയായിരുന്നു  ടൈപ്പ് റൈറ്റിംഗ്. കമ്പ്യൂട്ടറിന്റെ കടന്നുവരവോടെ ഈ മേഖലയ്ക്ക് ആളുകൾ കുറഞ്ഞെങ്കിലും ടൈപ്പ് റൈറ്റിംഗ് പരിശീലിച്ചവർ

 കീബോർഡിൽ ടൈപ്പ് ചെയ്തത് കണ്ടാൽ ഏതൊരാളും ആശ്ചര്യപ്പെടും. എന്നാൽ പലർക്കും അറിയാത്ത രഹസ്യമാണ് ഈ വേഗതയ്ക്ക് പിന്നിലെ ടൈപ്പ് റൈറ്റിംഗ് പരിശീലനാമെന്നും ഓരോ വിദ്യാർത്ഥികളും

 ടൈപ്പ് റൈറ്റിംഗ് വേഗതക്കായി പരിശീലനം നേടണമെന്നും സതീശൻ പറയുന്നു.സിൽവർ ജൂബിലി പിന്നിടുന്ന എടപ്പാൾ പൊന്നാനി റോഡിലെ സുവർണ കമ്പ്യൂട്ടേഴ്സ് ടൈപ്പ് റൈറ്റിംഗ് ഇൻസ്റ്റിറ്റ്യൂട്ട്

 ഇന്നും വിദ്യാർഥികളെ കാത്ത് സുവർണ്ണ ശോഭയോടെ കാത്തിരിക്കുകയാണ്