29 March 2024 Friday

ദുരന്തരങ്ങളില്‍ എങ്ങനെ പ്രതിരോധം തീര്‍ക്കാം

ckmnews

ദുരന്തരങ്ങളില്‍ എങ്ങനെ പ്രതിരോധം തീര്‍ക്കാം


പൊന്നായില്‍ നടന്ന മോക്ക് ഡ്രില്‍ ജനങ്ങളെ ആശങ്കയിലാക്കി


പൊന്നാനി:ജില്ലാ ഭരണകൂടം പൊന്നാനിയില്‍ നടത്തിയ മോക്ക്ഡ്രിലിൽ" അമ്പരന്ന് പൊതുജനങ്ങൾ.പൊന്നാനി മരക്കടവ് തീരദേശത്തേക്ക് ഫയർഫോഴ്സും,ആംബുലൻസുകളും ചീറിപ്പാഞ്ഞു.വാർത്ത കേട്ടറിഞ്ഞവരും,കണ്ടവരും തീരദേശത്തേക്ക് വെച്ചടിച്ചു. ചിലർ കൊറോണയെന്നും, മറ്റു ,ചിലർ കടലിൽ എന്തോ സംഭവിച്ചതെന്നും പ്രചാരണം തുടങ്ങി.എന്നാൽ സംഭവിച്ചത് കൊവിഡുമല്ല,കടൽ ദുരന്തവുമല്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ് ജനങ്ങള്‍ക്ക് ശ്വാസം വീണത്.കടൽക്ഷോഭം നേരിടുന്ന പ്രദേശത്തെ ഒരു വീട്ടിൽ ഒരാൾക്ക് കൊവിഡും സംഭവിച്ചാൽ പകച്ചു നിൽക്കാതെ എന്തു ചെയ്യണമെന്ന് പൊതുജനങ്ങളെ അറിയിക്കാൻ വേണ്ടിയുള്ള ഒരു മോക്ക്ഡ്രിൽ ആയിരുന്നു പ്രദേശത്ത് അരങ്ങേറിയത്.അത്തരം ഒരു അടിയന്തിര ഘട്ടം എങ്ങിനെ നേരിടണമെന്ന്  പൊതുജനങ്ങൾ ബോധവാന്‍മാരാവേണ്ടതുണ്ട്.ജില്ലാ കലക്ടറുടെ അനുമതിയോടെ ജില്ലാ ഭരണകൂടം ആസൂത്രിതം ചെയ്ത മോക്ക്ഡ്രില്ലിൽ തഹസിൽദാർ, ഡെപ്യൂട്ടി തഹസിൽദാർ, മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥർ, ആരോഗ്യ വകുപ്പ് അധികൃതർ,  പൊന്നാനി പോലീസ്, പൊന്നാനി ഫയർ സ്റ്റേഷൻ, സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ, സ്റ്റേഷൻ യൂണിറ്റ് ട്രോമാകെയർ, പൊന്നാനി ലൈഫ് ലൈൻ ആംബുലൻസ് പ്രവർത്തകർ, നഗരസഭാ പ്രധിനിധികൾ എന്നിവർ പങ്കെടുത്തു.