28 March 2024 Thursday

നന്നംമുക്ക് ഗ്രാമപഞ്ചായത്തിലെ അവിശ്വാസ പ്രമേയം:യുഡിഎഫും സിപിഎമ്മും രാഷ്ട്രീയ എതിരാളികൾ ബിജെപി ചങ്ങരംകുളം മണ്ഡലം കമ്മിറ്റി

ckmnews

നന്നംമുക്ക് ഗ്രാമപഞ്ചായത്തിലെ അവിശ്വാസ പ്രമേയം:യുഡിഎഫും സിപിഎമ്മും രാഷ്ട്രീയ എതിരാളികൾ ബിജെപി ചങ്ങരംകുളം മണ്ഡലം കമ്മിറ്റി


ചങ്ങരംകുളം:നന്നംമുക്ക് പഞ്ചായത്തിലെ നിലവിലെ ഭരണ സമിതിക്കെതിരെ യുഡിഎഫ് അംഗങ്ങൾ നൽകിയ അവിശ്വാസ വോട്ടെടുപ്പിൽ ഭാരതീയ ജനതാ പാർട്ടിയുടെ പ്രതിനിധിയുടെ നിലപാടിനെതിരെ ഇരു മുന്നണികളും ഉന്നയിക്കുന്ന ആരോപണങ്ങൾ തള്ളിക്കളയണമെന്ന്

ബിജെപി ചങ്ങരംകുളം മണ്ഡലം കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.ബിജെപിയുടെ നയങ്ങൾ അനുസരിച്ച് മാത്രമാണ് ജനപ്രതിനിധി പ്രവർത്തിക്കുന്നത്.ദേശീയ പാർട്ടിയായ ബിജെപിയെ അധികാരത്തിൽ നിന്നും നീക്കാൻ പഞ്ചായത്ത് തലം മുതൽ എന്നും അവിശുദ്ധ കൂട്ട് കെട്ട് നടത്തുന്ന ഇരു മുന്നണികളെയും ശക്തമായി എതിർക്കുക എന്നതാണ് ബിജെപിയുടെ നയമെന്നും നേതാക്കൾ പറഞ്ഞു.നിലവിലെ ഭരണ സമിതിയുടെ പ്രവർത്തനത്തെ കുറിച്ച് അവിശ്വാസ പ്രമേയം ചർച്ചയ്ക്ക് എടുത്തപ്പോൾ ബിജെപി പ്രതിനിധിക്ക് അനുവദിച്ച  സമയത്ത്   നിലവിലെ ഭരണസമിതിക്കെതിരായിട്ടുള്ള ആരോപണങ്ങൾ അക്കമിട്ട് നിരത്തിയാണ് പതിമൂന്നാം വാർഡ് മെമ്പർ സബിതാ വിനയകുമാർ ചർച്ചയിൽ പങ്കെടുത്തത് ഇരുമുന്നണികളുടെയും അധികാര രാഷ്ട്രീയ വടംവലിക്കെതിരെ യോഗത്തിൽ നിന്നും ഇറങ്ങി  പോരുകയായിരുന്നു അവർ ചെയ്തത്. ദേശീയ സംസ്ഥാന രാഷ്ട്രീയത്തിൽ ബിജെപിക്കെതിരെ ഒരുമിച്ചു പ്രവർത്തിക്കുന്ന എൽഡിഎഫും യുഡിഎഫും  ബിജെപിയുടെ രാഷ്ട്രീയ എതിരാളികൾ ആണെന്നും യാതൊരു തരത്തിലുള്ള നീക്കുപോക്കുകൾക്കും ബിജെപി ഇവരുമായി തയ്യാറാവുകയില്ലായെന്നും ബിജെപി നേതാക്കൾ വ്യക്തമാക്കി.മണ്ഡലം പ്രസിഡണ്ട് പ്രസാദ്പടിഞ്ഞാക്കര അധ്യക്ഷതവഹിച്ചു.ജനാർദ്ദനൻപട്ടേരി,അനീഷ് കെ

പി,മുനീഷ്,സന്തോഷ്,സുധാകരൻ നന്നംമുക്ക്,രജിതൻ പന്താവൂർ,കൃഷ്ണൻപാവിട്ടപ്പുറം,സദു കല്ലൂർമ,എം വിനയകുമാർ,അജിലേഷ് എന്നിവർ സംസാരിച്ചു