25 April 2024 Thursday

കേരളത്തിലെ പരീക്ഷ റദ്ദാവില്ല ; സിബിഎസ്ഇ പരീക്ഷാ വിജ്ഞാപ നമായി

ckmnews

ന്യൂഡൽഹി: സിബിഎസ്ഇ മൂല്യനിർണ്ണയം സംബന്ധിച്ച പുതിയ വിജ്ഞാപനം പുറത്തിറക്കി. ജൂലായ് 15-ന് 10,12 ക്ലാസുകളുടെ ഫലം പ്രസിദ്ധീകരിക്കുമെന്നാണ് വിജ്ഞാപനത്തിലുള്ളത്. സിബിഎസ്ഇ പുറത്തിറക്കിയ വിജ്ഞാപനം സുപ്രീംകോടതി അംഗീകരിച്ചു,'ജൂലായ് ഒന്നുമുതൽ നടത്താനിരുന്ന എല്ലാ പരീക്ഷകളും റദ്ദാക്കി. ഏറ്റവും മികച്ച മാർക്ക് ലഭിച്ച മൂന്ന് വിഷയങ്ങളുടെ ശരാശരി ആയിരിക്കും റദ്ദാക്കിയ പരീക്ഷകളുടെ മൂല്യനിർണ്ണയത്തിനായി എടുക്കുക. മൂന്ന് പരീക്ഷകൾ മാത്രമാണ് എഴുതിയതെങ്കിൽ രണ്ട് വിഷയങ്ങളുടെ മാർക്കിന്റെ ശരാശരി മാർക്ക് പരിഗണിക്കും' വിജ്ഞാപനത്തിൽ പറയുന്നു.


ഒന്നോ രണ്ടോ പരീക്ഷകൾ മാത്രം എഴുതിയ വിദ്യാർത്ഥികൾക്ക് ഇന്റേണൽ അസെസ്മെന്റ് പരിഗണിച്ചാകും മൂല്യനിർണ്ണയം. മാർക്ക് കുറവാണെന്ന് തോന്നുന്ന വിദ്യാർത്ഥികൾക്ക് ഓപ്ഷണൽ പരീക്ഷ നടത്തും. ഓപ്ഷണൽ പരീക്ഷ എഴുതുന്നവർക്ക് അതിൽ ലഭിക്കുന്ന മാർക്കായിരിക്കും അന്തിമമെന്നും വിജ്ഞാപനത്തിൽ പറയുന്നു.


കേരളത്തിൽ പത്താം ക്ലാസുകാരുടെ പരീക്ഷകൾ പൂർണ്ണമായും നടന്നിട്ടുണ്ട്. പന്ത്രണ്ടാം ക്ലാസുകാർക്ക് ഏതാനും വിഷയങ്ങളിൽ പരീക്ഷ നടക്കാനുണ്ട്.