29 March 2024 Friday

വാവസുരേഷിന്‍റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

ckmnews

മൂർഖൻ പാമ്പിന്‍റെ കടിയേറ്റ് ചികിത്സയിൽ കഴിയുന്ന വാവസുരേഷിന്‍റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ഹൃദയത്തിന്റെ പ്രവർത്തനം സാധാരണഗതിയിൽ എത്തിയെങ്കിലും അപകടനില തരണം ചെയ്തിട്ടില്ല. തലച്ചോറിന്റെ പ്രവർത്തനത്തിലാണ് ആശങ്ക. വാവാ സുരേഷിന് സൗജന്യ ചികിത്സ നൽകുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് ഇന്നലെ വ്യക്തമാക്കിയിരുന്നു. കോട്ടയം കുറിച്ചിയില്‍ മൂ‍ര്‍ഖനെ പിടികൂടുന്നതിനിടയിലാണ് വാവ സുരേഷിന് കടിയേറ്റത്. ഗുരുതരാവസ്ഥയിലുള്ള സുരേഷിനെ ആദ്യം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു.