25 April 2024 Thursday

ഭരണ സമിതിക്കെതിരെ യൂഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം തള്ളിയത് യുഡിഎഫിന്റെ രാഷ്ട്രീയ പാപ്പരത്തം:സിപിഐ എം

ckmnews

ഭരണ സമിതിക്കെതിരെ യൂഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം തള്ളിയത് യുഡിഎഫിന്റെ രാഷ്ട്രീയ പാപ്പരത്തം:സിപിഐ എം


ചങ്ങരംകുളം:നന്നംമുക്ക് പഞ്ചായത്തിൽ സിപിഐ എം ഭരണ സമിതിക്കെതിരെ യൂഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം തള്ളിയത് അവരുടെ രാഷ്ട്രീയ പാപ്പരത്തമാണ് വ്യക്തമാക്കുന്നതെന്ന് സിപിഐ എം നന്നംമുക്ക് ലോക്കൽ കമ്മിറ്റി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.ചരിത്രപരമായ വികസനം കാഴ്ച്ചവച്ച കഴിഞ്ഞ എൽഡിഎഫ് ഭരണ സമിതിയുടെ തുടർച്ചയെന്നോണം പുതിയ ഭരണസമിതിയും 75 ശതമാനം പദ്ധതി വിനിയോഗം കഴിഞ്ഞ് വരും ദിവസങ്ങളിലൂടെ 100 ശതമാനത്തിലേക്ക്  എത്തിക്കാനുള്ള ശ്രമത്തിലാണ്‌. ജില്ലയിൽ നന്നംമുക്ക് പഞ്ചായത്ത് പദ്ധതി വിനിയോഗത്തിൽ ഒന്നാം സ്ഥാനത്തും കേരളത്തിൽ 26-ാം സ്ഥാനത്തുമാണ്.ഇത്രമേൽ അമ്പരപ്പിക്കുന്ന വികസന കാഴ്ച യൂഡിഎഫിനെ തികച്ചും അസ്വസ്തമാക്കിയിരിക്കുകയാണെന്നും. രണ്ടാം വാർഡ് തെരഞ്ഞെടുപ്പ് അസാധുവാക്കിയത് 

യൂഡിഎഫ് കൊട്ടിയാഘോഷിച്ചതിലൂടെ  യുഡിഎഫ് അവരുടെ അപജയം വിളിച്ചു പറയുകയായിരുന്നെന്നും സിപിഎം നേതാക്കൾ പറഞ്ഞു.തെരഞ്ഞെടുപ്പിൽ നോമിനേഷൻ ക്രമപ്രകാരമായില്ലെങ്കിൽ തള്ളൽ സ്വാഭാവികമാണ്. രണ്ടുസെറ്റ് പത്രിക നൽകി. രണ്ടും തളളിയത് കോൺഗ്രസിൻ്റെയും യുഡിഎഫ് സംവിധാനത്തിൻ്റെയും വിവരമില്ലായമയായിട്ടേ കാണാൻ കഴിയു.മാപ്പപേക്ഷ നൽകി തെറ്റുതിരുത്തി പോകാവുന്ന വിഷയത്തിൽ അന്നേരം പ്രതികരിക്കാതെ കോൺഗ്രസിൻ്റെ രണ്ടാമത്തെ സ്ഥാനാർഥിയായ ഉണ്ണികൃഷ്ണനെ സ്ഥാനാർഥിയാക്കി പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പിനെ നേരിടുകയാണ് ചെയ്തത്.കോൺഗ്രസ് മൂന്നാം സ്ഥാനത്ത് പോവുകയും എൽഡിഎഫ് സ്ഥാനാർഥി 50 ശതമാനത്തിൽപ്പരം ഭൂരിപക്ഷത്തിൽ വിജയിക്കുകയാണ് ഉണ്ടായത്.അതിനുശേഷമാണ് യൂഡിഎഫ് കേസിനു പോയത്. ഈ കേസിൽ ജില്ലാ കോടതിയിൽ നിന്നും വിധിക്ക് സ്റ്റേ വാങ്ങിയിട്ടുണ്ട്.ഹൈകോടതിയിൽ ഇതു സംബന്ധിച്ച് കേസ് നടക്കുകയാണെന്നും വസ്തുത ഇതായിരിക്കെ കള്ള പ്രചരണങ്ങൾ നടത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് യൂഡിഎഫ് ചെയ്യുന്നതെന്നും നേതാക്കൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.സിപിഐ എം ലോക്കൽ സെക്രട്ടറി എം അജയഘോഷ്, നന്നംമുക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മിസ്രിയ സെയ്ഫുദ്ദീൻ, ഒ പി പ്രവീൺ, കരിം കോഴിക്കൽ, ജെനു മൂക്കുതല, കെ സുധീഷ് എന്നിവർ വാർത്താസമ്മേളനനത്തിൽ പങ്കെടുത്തു.