28 March 2024 Thursday

ചങ്ങരംകുളം സ്വദേശി ഷാനവാസ് നരണിപ്പുഴയുടെ ജയസൂര്യ ചിത്രം ട്രെയിലര്‍ പുറത്തിറങ്ങി

ckmnews

ചങ്ങരംകുളം സ്വദേശി ഷാനവാസ് നരണിപ്പുഴയുടെ ജയസൂര്യ ചിത്രം ട്രെയിലര്‍ പുറത്തിറങ്ങി


ചങ്ങരംകുളം സ്വദേശി ഷാനവാസ് നരണിപ്പുഴയു ജയസൂര്യ ചിത്രം ‘സൂഫിയും സുജാതയും’ ട്രെയിലർ പുറത്തിറങ്ങി.തമിഴ് നടൻ ധനുഷ് ആണ് തന്റെ ഔദ്യോഗിക പേജിലൂടെ ട്രെയിലർ പുറത്തിറക്കിയത്.മലയാള സിനിമയിൽ പുതിയ ചരിത്രം കുറിച്ച് ഒടിടി പ്ലാറ്റ് ഫോമിൽ റിലീസ് ചെയ്യുന്ന ആദ്യ മലയാളചിത്രമാണ് സൂഫിയും സുജാതയും.  ജൂലൈ മൂന്നാം തീയതി മുതൽ ആമസോൺ പ്രൈം വിഡിയോയിൽ ചിത്രം റിലീസിനെത്തും.ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു നിർമ്മിച്ച ചിത്രമാണിത്. കോവിഡ് 19 സാഹചര്യത്തിൽ പുതിയ പ്ലാറ്റ്ഫോമിലേയ്ക്കുള്ള ചുവടു വയ്പ് സിനിമാ രംഗത്ത് ചർച്ചയായിരുന്നു.പ്രൈം വിഡിയോയുടെ ആഗോള പ്രീമിയറിലൂടെ ലോകത്തെ 200ലേറെ രാജ്യങ്ങളിലെ പ്രേക്ഷകർക്ക് സിനിമ ആസ്വദിക്കാം.സംഗീത സാന്ദ്രമായ പ്രണയ ചിത്രമാണ് സൂഫിയും സുജാതയും. ജയസൂര്യയും അതിഥി റാവു ഹൈദരിയുമാണ് മുഖ്യകഥാപാത്രങ്ങളായി എത്തുന്നത്.14വർഷത്തെ ഇടവേളക്ക് ശേഷമാണ് അദിഥി റാവു മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നത് എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.ചങ്ങരംകുളം സ്വദേശിയായ ഷാനവാസ് നരണിപ്പുഴ  തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായഗ്രഹണം നിർവഹിച്ചിരിക്കുന്നത് അനു മൂത്തേടത്ത് ആണ്.ഹരിനാരായണന്റെ വരികൾക്ക് ഈണം നൽകിയിരിക്കുന്നത് എം ജയചന്ദ്രനാണ്.സിനിമയിലെ അല്‍ഹം ദുലില്ല എന്ന ഗാനത്തിന് സംഗീതം നൽകിയതും പാടിയതും സുദീപ് പാലനാടാണ്. എഡിറ്റിങ് ദീപു ജോസഫ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ വിനയ് ബാബു.  പ്രൊഡക്‌ഷൻ കൺട്രോളർ ഷിബു ജി സുശീലൻ,  മേക്അപ് - വസ്ത്രാലങ്കാരം റോണക്സ്  സേവിയർ,  സമീറ സനീഷ്.