20 April 2024 Saturday

ഒരു വഴിയും കുറേ നിഴലുകളും,നോവൽ ,രാജലക്ഷ്മി ചർച്ച സംഘടിപ്പിച്ചു

ckmnews


സ്വയം ഹത്യയിലൂടെ അകാലത്തിൽ പൊലിഞ്ഞു പോയ മലയാള സാഹിത്യത്തിലെ ഏകാന്ത വിസ്മയം എന്ന് വിശേഷിപ്പിക്കപ്പെടുന്ന രാജലക്ഷ്മി എന്ന എഴുത്തുകാരിയുടെ കേരളാ സാഹിത്യ അക്കാദമി പുരസ്കാരം നേടിയ 'ഒരു വഴിയും കുറേ നിഴലുകളും എന്ന നോവൽ ചങ്ങരംകുളം സാംസ്കാരിക സമിതി ഗ്രന്ഥശാല ചർച്ച ചെയ്തു.സെക്രട്ടറി സോമൻ ചെമ്പ്രേത്ത് കൃതിയിൽ ഒരു പോലെ നിഴലിക്കുന്ന ജീവിതാസക്തിയേയും നിരാസക്തിയേയും അധികരിച്ച് ആമുഖ പ്രഭാഷണം നിർവ്വഹിച്ചു.പ്രസിഡൻ്റ് എം എം ബഷീർ മോഡറേറ്ററായി.ഡോ.എം നിദുല ചർച്ചയുടെ അവലോകനം നിർവ്വഹിച്ചു.കൃഷ്ണൻ നമ്പൂതിരിചന്ദ്രികാ രാമനുണ്ണി എന്നിവർ ചർച്ചയിൽ പങ്കെടുത്തു.ദേശത്തിൻ്റെ ഗുരുനാഥൻ പി ചിത്രൻ നമ്പൂതിരിപ്പാടിൻ്റെ ജീവചരിത്രം'സാംസ്കാരിക കേരളത്തിൻ്റെ അഗ്നി ശോഭ, സി ശിവശങ്കരൻ മാസ്റ്ററും പി ശ്രീധരൻ മാസ്റ്ററും ചേർന്ന് രചിച്ച ഗുരുനാഥൻ്റെ നൂറ്റിമൂന്നാം ജന്മദിനത്തിൽ മൂക്കുതലയിൽ വെച്ച് പ്രകാശിതമായ പുസ്തകം കെ വിശശീന്ദ്രൻ പരിചയപ്പെടുത്തി.