19 April 2024 Friday

കേരളത്തിലെ മൃഗബലി നിരോധന നിയമത്തിനെതിരേ സുപ്രീം കോടതിയില്‍ ഹര്‍ജി

ckmnews

ന്യൂഡല്‍ഹി: 1968 ലെ കേരള മൃഗ-പക്ഷി ബലി നിരോധന നിയമം ഭരണഘടന വിരുദ്ധമായി പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. കേരള നിയമസഭാ പാസ്സാക്കിയ നിയമം ഹിന്ദുമത വിശ്വാസികള്‍ക്കും ആരാധനാലയങ്ങള്‍ക്കും മാത്രമാണ് ബാധകമെന്നും മറ്റ് മതങ്ങള്‍ക്ക് ബാധകമല്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. 

കേരളത്തില്‍ മൃഗങ്ങളെ കൊല്ലുന്നതിന് നിരോധനമില്ല. ആരാധനാലയങ്ങളില്‍ പോലും സ്വന്തം ആവശ്യത്തിന് മൃഗങ്ങളെയും പക്ഷികളെയും കൊല്ലാം. എന്നാല്‍ മൃഗങ്ങളെ ബലി നല്‍കുന്നതാണ് നിയമത്തില്‍ വിലക്കിയിരിക്കുന്നത്. ഇത് ഭരണഘടനയുടെ 25, 26 അനുച്ഛേദം ഉറപ്പ് നല്‍കുന്ന മത സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.